
‘ഇന്ത്യയ്ക്കൊപ്പം’; രാജ്നാഥ് സിങ്ങുമായി സംസാരിച്ച് പീറ്റ് ഹെഗ്സെത്, പിന്തുണ ആവർത്തിച്ച് യുഎസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. ഇന്ത്യയ്ക്കുള്ള യുഎസിന്റെ ശക്തമായ പിന്തുണ പീറ്റ് ഹെഗ്സെത് ടെലിഫോൺ സംഭാഷണത്തിൽ അറിയിച്ചു.
‘‘കഴിഞ്ഞയാഴ്ച നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കാൻ ഞാൻ ഇന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി സംസാരിച്ചു. ഞാൻ എന്റെ ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തു. ഞങ്ങൾ ഇന്ത്യയ്ക്കും അവിടുത്തെ മഹത്തായ ജനതയ്ക്കും ഒപ്പമുണ്ട്’’ – പീറ്റ് ഹെഗ്സെത് എക്സിൽ കുറിച്ചു.
ഇന്ത്യയുമായി സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ അറിയിച്ചിരുന്നു. കശ്മീരിലെ മനസാക്ഷിയില്ലാത്ത ആക്രമണത്തില്‍ അപലപിക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാനെ ഓർമപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി, അന്വേഷണത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനു ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും യുഎസ് ആവശ്യപ്പെട്ടിരുന്നു.