സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ സ്കൂൾ വിദ്യാർഥി താമസിച്ചിരുന്ന മുറിയിൽ നിന്നും മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനായ വിദ്യാർഥിയുടെ മുറിയിൽ നിന്നും പാൻ മസാലകൾ കണ്ടെത്തിയത്. വിൽപ്പനയ്ക്ക് സഹായിച്ച രണ്ട് കൂട്ടാളികളെയും പിടികൂടി.
കട്ടപ്പനയിൽ അതിഥി തൊഴിലാളികൾക്കിടയിൽ പുകയില വ്യാപാരം വ്യാപകമായി നടക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പനയിലെ എയ്ഡഡ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി അടക്കം കച്ചവട രംഗത്തുള്ളതായി കണ്ടെത്തി.
തുടർന്ന് വിദ്യാർത്ഥിയുടെ മുറിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്ക് നിറയെ പാൻ മസാലകൾ സൂക്ഷിച്ചിരുന്നത്. പരിശോധന നടത്തിയ സംഘം ഉടൻ തന്നെ ഇവ കസ്റ്റഡിയിലെടുത്തു. പുതിയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന വിദ്യാർഥിയിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറ്റ്ലി പി ജോൺ അറിയിച്ചു.
കേരളത്തിൽ നിരോധിച്ച പത്തോളം ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്ക് പുറമേ സ്കൂൾ കുട്ടികൾക്കിടയിലും ബീഹാർ സ്വദേശി പാൻ മസാലകൾ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകൾക്കിടെ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പാൻ മസാലയാണ് കട്ടപ്പനയിൽ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്. കട്ടപ്പനയിലെ ചില വ്യാപാരികളിൽ നിന്ന് പിടിച്ചെടുത്ത പാൻ മസാല പുകയില ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
The post മയക്കുമരുന്ന് മാഫിയകളുടെ കൈയ്യിലെ കളിപ്പാട്ടമോ കുട്ടികൾ? കട്ടപ്പനയിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മുറിയിൽ നിന്നും മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; വിൽപ്പനയ്ക്ക് സഹായിച്ച രണ്ട് കൂട്ടാളികളും കസ്റ്റഡിയിൽ; പ്രധാനപ്രതികൾക്കായി വല വിരിച്ച് പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]