
കണ്ണനിക്കടവ് പാലം: പണി തീരാൻ കാത്തിരിപ്പ്; മഴയെത്തിയാൽ യാത്ര പ്രതിസന്ധിയിലാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പല്ലശ്ശന ∙ നിറാക്കോടിനു സമീപം ഗായത്രിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന കണ്ണനിക്കടവ് പാലത്തിന്റെ പണി അനന്തമായി നീളുന്നു. ഇടയ്ക്കു താൽക്കാലികമായി തുറന്നെങ്കിലും അനുബന്ധ റോഡുകളുടെ നിർമാണത്തിനായി വീണ്ടും അടച്ചിട്ടു മാസങ്ങളായി. പാലത്തിന് ഇരുവശത്തും കോൺക്രീറ്റ് പണികളും നടത്താനുണ്ട്.അനുബന്ധ റോഡുകൾക്കായി മണ്ണിട്ടിട്ടുണ്ടെങ്കിലും പണി ഇഴയുകയാണ്. ജൂൺ വരെയാണു പണി പൂർത്തിയാക്കാൻ കരാറുകാരനു സമയം നൽകിയിരിക്കുന്നത്. എന്നാൽ, ജൂണിൽ മഴയെത്തിയാൽ ഗായത്രിപ്പുഴയിലൂടെയുള്ള ബദൽ പാതയിലുടെ യാത്ര ദുരിതമാകും.
നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയും എഴുപതു മീറ്ററോളം നീളവും പുതിയ പാലത്തിനുണ്ട്.പല്ലശ്ശന ഭാഗത്തേക്കു 30 മീറ്ററും വട്ടെക്കാട് ഭാഗത്തേക്കു 15 മീറ്ററും അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയാക്കണം. പൊള്ളാച്ചി–പഴയന്നൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്.സ്വകാര്യ ബസുകളും ചരക്കു ലോറികളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.1959ൽ നിർമിച്ച 48 മീറ്റർ നീളമുള്ള പാലത്തിന്റെ കൈവരികൾ ഏറെയും ദ്രവിച്ചതിനെ തുടർന്നു പാലം അപകട സ്ഥിതിയിലായിരുന്നു. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ വികസന ഫണ്ടിൽ നിന്ന് 3.81 കോടി രൂപയും സർക്കാരിന്റെ 95.42 ലക്ഷം രൂപയും അടക്കം 4.77 കോടി ചെലവിട്ടാണു പുതിയ പാലം നിർമിക്കുന്നത്.