
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ ‘അമൃത് വൃഷ്ടി’ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പദ്ധതി പുനരവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയില്‍ കൂടുതല്‍ നേട്ടം തരുന്ന പ്രത്യേക പദ്ധതിയാണിത്. ഇത്തവണ റിപ്പോ നിരക്കിന്റെ ഭാഗമായി പലിശയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമാറ്റങ്ങളും പലിശ നിരക്കുകളും അറിയാം.
പൊതുജനങ്ങള്‍ക്ക് 7.05%
പൊതുജനങ്ങള്‍ക്ക്, അമൃത് വൃഷ്ടി പദ്ധതി ഇപ്പോള്‍ പ്രതിവര്‍ഷം 7.05% പലിശ നിരക്കാണ് നല്‍കുന്നത്. മുന്‍ വര്‍ഷത്തില്‍ ഇത് 7.25% ആയിരുന്നു. ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി പലിശ നിരക്കുകളില്‍ 20 ബേസിസ് പോയിന്റ് (ബിപിഎസ്) കുറവാണ് വരുത്തിയത്.
മുതിര്‍ന്ന പൗരന്മാര്ക്ക് 7.55%
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് ഇപ്പോള്‍ പ്രതിവര്‍ഷം 7.55% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപങ്ങള്‍ക്ക് മികച്ച നേട്ടം ലഭിക്കും.
സൂപ്പര്‍ സീനിയറിന് 7.65%
നിങ്ങള്‍ ഒരു സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ പെടുന്ന ആളാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കും. അതായത്, 7.65 ശതമാനമാണ് 444 ദിവസത്തേക്കുള്ള പലിശ നിരക്ക്.
നിക്ഷേപം
എസ്ബിഐ അമൃത് വൃഷ്ടി പദ്ധതിയില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി തുകയ്ക്ക് പരിധിയില്ല
പലിശ കാലാവധി തിരഞ്ഞെടുക്കാം
ഉപഭോക്താക്കള്‍ക്ക് ടേം ഡെപ്പോസിറ്റുകളുടെ പലിശ പേഔട്ടുകള്‍ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം, എന്നാല്‍ പ്രത്യേക ടേം ഡെപ്പോസിറ്റുകള്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴാണ് പലിശ ലഭിക്കുക.
പദ്ധതിയില്‍ ചേരാന്‍
എസ്ബിഐ ശാഖകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ യോനോ ആപ്പ് വഴി ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. കൂടാതെ, നിക്ഷേപങ്ങള്‍ക്കെതിരെ വായ്പാ സൗകര്യവും ലഭ്യമാണ്.
മറ്റ് നിക്ഷേപ നിബന്ധനകള്‍
നേരത്തെ പിന്‍വലിക്കലിനുള്ള പ്രത്യേക വ്യവസ്ഥകളും എസ്ബിഐ കൊണ്ട് വന്നിട്ടുണ്ട്. 5 ലക്ഷം രൂപ വരെയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക്, നിക്ഷേപകര്‍ അവരുടെ ഫണ്ട് നേരത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാ കാലാവധികളിലും 0.50% പിഴ ഈടാക്കും. 5 ലക്ഷം രൂപയില്‍ കൂടുതലും 3 കോടി രൂപയില്‍ താഴെയുമുള്ള നിക്ഷേപങ്ങള്‍ക്ക് പിഴ 1% ആണ്. 7 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പലിശ ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.