മിൽമ – നന്ദിനി തർക്കത്തില്‍ സംസ്ഥാന സർക്കാർ ഇടപെടുന്നു. പ്രശ്നത്തില്‍ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന് കത്തയയ്ക്കും. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി കേരളത്തില്‍ വ്യാപകമായി ഔട്ട്ലെറ്റുകൾ തുറന്നതെന്ന് കർണാടകയെ ബോധ്യപ്പെടുത്തും. ദേശീയ ക്ഷീരവികസന ബോർഡിനും പരാതി നൽകും. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഔട്ട്ലെറ്റുകൾക്കെതിരെ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
സഹകരണ സ്ഥാപനങ്ങള്‍ തമ്മില്‍ അനാരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മില്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മൂന്നിടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്ലറ്റുകള് തുടങ്ങിയത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് മില്‍മ പരസ്യമായി നിലപാടെടുത്തത്.
The post ‘നന്ദിനിയെ പിടിച്ചുകെട്ടണം’; കര്‍ണാടകയ്ക്ക് കത്തയയ്ക്കാന്‍ കേരളം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]