
പത്തനംതിട്ട ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്നേഹ മന്ന പദ്ധതിയുടെ ഒന്നാം വാർഷികം നാളെ
അടൂർ∙ മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിമിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ നടത്തി വരുന്ന സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന സ്നേഹ മന്ന പദ്ധതി തുടങ്ങിയിട്ട് നാളെ ഒരു വർഷം തികയുന്നു. കഴിഞ്ഞ മേയ് ഒന്നിനാണു ഈ പദ്ധതിക്ക് ജനറൽ ആശുപത്രിയിൽ തുടക്കമിട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവർക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കുമാണ് പ്രഭാത ഭക്ഷണം നൽകി വരുന്നത്. ഇതിന്റെ വാർഷികവും മാത്യൂസ് മാർ സെറാഫിമിന്റെ ജന്മദിന സ്തോത്ര ശുശ്രൂഷയും സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് അടൂർ സ്പിരിച്വാലിറ്റി സെന്ററിൽ നടക്കും. ഈ പദ്ധതി കൂടാതെ അനുഗ്രഹ ലഹരി വിമോചന കേന്ദ്രം വഴി വിശപ്പ് രഹിത അടൂർ പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
ഫുട്ബോൾ മത്സരം സെമി ഇന്നുമുതൽ
തിരുവല്ല∙ തിരുമൂലപുരം സീമൻസ് ക്ലബിന്റെ നേതൃത്വത്തിൽ എസ്എൻ വി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സെമി മത്സരങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 4.30ന് ആദ്യ സെമിയിൽ മൂവാറ്റുപുഴ വെർട്ടിഗോയും കൊല്ലം വള്ളിക്കാവ് എഫ്സിയും ഏറ്റുമുട്ടും. നാളെ 4.30ന് രണ്ടാം സെമിയിൽ മലപ്പുറം മുഹമ്മദൻസും തിരുമൂലപുരം സീമെൻസും ഏറ്റുമുട്ടും. 4ന് വൈകിട്ട് 5ന് ഫൈനൽ നടക്കും.
മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം 6ന്
കുമ്പനാട് ∙ മാർ ക്രിസോസ്റ്റം സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ 6ന് 2.30ന് കരിമാലത്ത് ബഥേൽ ചർച്ച് ഓഡിറ്റോറിയത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അനുസ്മരണ സമ്മേളനം നടക്കും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സൗഹൃദക്കൂട്ടായ്മ പ്രസിഡന്റ് പാസ്റ്റർ സന്തോഷ് കരിമാലത്ത് അധ്യക്ഷത വഹിക്കും.
ശ്രീനാരായണ കൺവൻഷൻ ഇന്ന് മുതൽ
കോഴഞ്ചേരി∙ അയിരൂർ ശ്രീനാരായണ മിഷന്റെയും എസ്എൻഡിപി യോഗം കോഴഞ്ചേരി യൂണിയന്റെയും നേതൃത്വത്തിൽ നടത്തുന്ന 31–ാമത് ശ്രീനാരായണ കൺവൻഷൻ ഇന്ന് മുതൽ 5 വരെ അയിരൂർ പുത്തേഴം ശങ്കരോദയ മഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. ഇന്ന് രാവിലെ 8.30 ന് മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ പതാക ഉയർത്തുo. 9 മുതൽ അയിരൂർ 261-ാം നമ്പർ വനിതാ സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 10 ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും.കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു അധ്യക്ഷത വഹിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അലേക്കർ മുഖ്യാതിഥി ആയിരിക്കും. സ്വാമി പ്രബോധതീർഥ അനുഗ്രഹ പ്രഭാഷണം നടത്തും. 1 ന് ഗുരുപൂജ, 2ന് നടക്കുന്ന വനിതാ യുവജനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ അധ്യക്ഷത വഹിക്കും.. പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദബോസ് മുഖ്യ പ്രഭാഷണം നടത്തും.
അവധിക്കാല എഐ കോഴ്സ്
കോന്നി ∙ എലിമുള്ളുംപ്ലാക്കൽ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ടാലി വിത്ത് ജിഎസ്ടി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0468 2382280, 9446755765.
പൂർവ വിദ്യാർഥി കൂട്ടായ്മ: ആദ്യ വാർഷിക സമ്മേളനം നാളെ
കുമ്പളാംപൊയ്ക ∙ സിഎംഎസ് ഹൈസ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആദ്യ വാർഷിക സമ്മേളനം 10നു 3.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂളിലെ പൂർവ വിദ്യാർഥിയും സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പുമായ ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് സജികുമാർ വാഴൂരേത്ത് അധ്യക്ഷനാകും. പ്രമോദ് നാരായൺ എംഎൽഎ സന്ദേശം നൽകും. വിശദ വിവരങ്ങൾക്ക് സെക്രട്ടറി ജോസ് വർഗീസിനെ ബന്ധപ്പെടണം. ഫോൺ: 9400141423.
യാത്രയയപ്പ് ഇന്ന്
വെച്ചൂച്ചിറ ∙ പരുവ അങ്കണവാടിയിൽ നിന്ന് 35 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപികയും പഞ്ചായത്തംഗവുമായ പ്രസന്നകുമാരിക്ക് ഇന്ന് 10.30നു യാത്രയയപ്പ് നൽകും. വെച്ചൂച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയാകും. പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വർക്കി ഉദ്ഘാടനം ചെയ്യും.