
കാസർകോട് ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
പ്രീ- മെട്രിക് ഹോസ്റ്റൽ പ്രവേശനം
കാറഡുക്ക ∙ ഗവ. പ്രീ – മെട്രിക് ഹോസ്റ്റലിലെ (ബോയ്സ്) 7 ഒഴിവുകളിലേക്കും ദേലംപാടിയിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (ബോയ്സ്) 13 ഒഴിവുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രേഖകളുമായി 25ന് മുൻപ് കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
ലാബ് ടെക്നിഷ്യൻ നിയമനം
കാസർകോട് ∙ ഗവ. ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 8ന് 10നു ആയുർവേദ ആശുപത്രിയിൽ. 04994–231624.
സംഘാടകസമിതി യോഗം ഇന്ന്
കാഞ്ഞങ്ങാട് ∙ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം സംഘാടക സമിതി യോഗം ഇന്ന് 4ന് കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടക്കും. മേയ് 16,17,18 തീയതികളിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലാണ് പുസ്തകോത്സവം നടക്കുന്നത്.
അസിസ്റ്റന്റ് സർജൻ നിയമനം
കുമ്പള ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് സർജനെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. അഭിമുഖം 5ന് 12.30നു സാമൂഹികാരോഗ്യ കേന്ദ്രത്തിൽ.
ഫുഡ് ക്രാഫ്റ്റ് കോഴ്സ്
ഉദുമ ∙ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 മുതൽ 9 വരെ ബേക്കറി ആൻഡ് കൺഫക്ഷണറി, ഫുഡ് പ്രൊഡക്ഷൻ വിഷയങ്ങളിൽ 5 ദിവസത്തെ കോഴ്സ് നടത്തുന്നു. ഫീസ് 5000 രൂപ. 9847677549.
ഗവ. ഐടിഐ കോഴ്സുകൾ
കണ്ണൂർ∙ ഗവ.ഐടിഐയും ഐഎംസിയും ചേർന്നു നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, വെൽഡർ ഡിഗ് ആൻഡ് മിഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 8301098705, 7560865447
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയ്നിങ് സെന്ററിന്റെ നേതൃത്വത്തിൽ 14ന് തുടങ്ങുന്ന 45 ദിവസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് (ബിസിസിപിഎൻ) ട്രെയ്നിങ്ങിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ്, കേരള നഴ്സിങ് കൗൺസിൽ അംഗീകാരം. പ്രായം 40ൽ താഴെ. അഭിമുഖം 5ന് 10.30നു പാലിയേറ്റീവ് ട്രെയ്നിങ് സെന്ററിൽ. 9447489663.