
വയനാട് ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊഴിലധിഷ്ഠിത കോഴ്സുകൾ:മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് യോഗ്യത ഉള്ളവർ ആവണം. 8281362097.
നിയമനം
മീനങ്ങാടി ∙ ഗവ. എൽപി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപിക, ആയ താൽക്കാലിക നിയമനത്തിനു 5നു രാവിലെ 11നും എൽപിഎസ്ടി 6നു രാവിലെ 11നും കൂടിക്കാഴ്ച. 9605897588.
ധനസഹായം
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെടുകയോ വീടിനു നാശനഷ്ടം സംഭവിക്കുകയോ ചെയ്ത മേപ്പാടി പഞ്ചായത്തിലെ 10, 11,12 വാർഡുകളിലെ നോഗോ സോണിൽപ്പെട്ടവർക്കു ധനസഹായത്തിനായി അപേക്ഷിക്കാം. ടൗൺഷിപ് പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്തവരുടെയും 10, 11,12 വാർഡുകളിൽ ഗോ സോണിൽ പെട്ടവരിൽ വീടിനു നാശനഷ്ടം സംഭവിച്ച് ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം. 5നു രാവിലെ 10 മുതൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകർ പാസ്ബുക്ക് കോപ്പി, നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഫോട്ടോ, ആധാർ കാർഡ് കോപ്പി സഹിതം അപേക്ഷ നൽകണം. 04936 255229.
റാങ്ക് പട്ടിക റദ്ദാക്കി
കൽപറ്റ ∙ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ഇലക്ട്രിക്കൽ വിഭാഗം (കാറ്റഗറി നമ്പർ 118/2020) തസ്തികയ്ക്കായി 2022 ഏപ്രിൽ 26 നു നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കി.
കരാർ നിയമനം
മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ ട്യൂട്ടർ, ഡമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലേക്കു കരാർ നിയമനത്തിനു കൂടിക്കാഴ്ച 6നു രാവിലെ 11ന്. എംബിബിഎസ് ബിരുദം, ടിസിഎംസി/ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. 04935 299424.
ഡെയറി പ്രമോട്ടർ
കൽപറ്റ ∙ ക്ഷീര വികസന വകുപ്പ് തീറ്റപ്പുൽ കൃഷി വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 4 ക്ഷീര വികസന യൂണിറ്റുകളിലേക്കു ഡെയറി പ്രമോട്ടർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 19നു രാവിലെ 10നു ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ. 18-45 നുമിടയിൽ പ്രായമുള്ള എസ്എസ്എൽസി, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. 14 നു വൈകിട്ട് 3ന് അകം അതത് ബ്ലോക്ക്തല യൂണിറ്റ് ഓഫിസിൽ അപേക്ഷ നൽകണം.
ആധാരമെഴുത്ത് ഓഫിസുകൾക്ക് 3ന് അവധി
പുൽപള്ളി ∙ ആധാരമെഴുത്തുകാരുടെ സംസ്ഥാന കൺവൻഷൻ ശനിയാഴ്ച കൊല്ലത്ത് നടക്കുന്നതിനാൽ ജില്ലയിലെ മുഴുവൻ ആധാരമെഴുത്ത് ഓഫിസുകൾക്കും 3ന് അവധിയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ടീം കനിവ് മൂന്നാം വാർഷികാഘോഷം ഇന്ന്
മാനന്തവാടി ∙ സാന്ത്വന പരിചരണ രംഗത്ത് മാനന്തവാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം കനിവിന്റെ മൂന്നാം വാർഷികാഘോഷം ഇന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അമ്പുകുത്തി ഡബ്ല്യുഎസ്എസിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ വൈകിട്ട് 4ന് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. ബിൻസിയും, ഇമാമും നയിക്കുന്ന സൂഫി സംഗീത വിസ്മയവും അരങ്ങേറുമെന്ന് പ്രസിഡന്റ് സൂരജ്കുമാർ, സെക്രട്ടറി പി.കെ.റഫീഖ്, ട്രഷറർ പി.ജി.സനൽകുമാർ എന്നിവർ അറിയിച്ചു.