
സിനിമ സെറ്റുകളിൽ പൊലീസ് വന്നാൽ എന്താണ് പ്രശ്നമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സെറ്റുകളിൽ പൊലീസ് വരട്ടെയെന്നും താൻ ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ലെന്നും അഭിലാഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
‘തന്റെ കഴിഞ്ഞ സിനിമകളിലെല്ലാം പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. എന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് റിയൽ ലൈഫിലെ പൊലീസ് ഉദ്യോഗസ്ഥർ അഭിനയിച്ചിട്ടുണ്ട്. പൊലീസ് നമുക്ക് അറിയാത്തവരൊന്നുമല്ലലോ, അവർ സെറ്റുകളിൽ വരുന്നത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ സെറ്റുകളിൽ നിയമ വിരുദ്ധമായ ഒരു ലഹരിയും ആരും ഉപയോഗിക്കുന്നില്ലെന്ന ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് പൊലീസ് സെറ്റിൽ വരണമെന്ന് ഞാൻ പറയുന്നതും. കഴിഞ്ഞ ദിവസങ്ങളിൽ ലഹരി ഉപയോഗവുമായി പിടിക്കപ്പെട്ടവർ അസാധ്യ കലാകാരന്മാരാണ്. അവർ ഇത്തരത്തിലൂടെ പോകുമ്പോൾ വിഷമം തോന്നുന്നുണ്ട്. സിനിമ മേഖലയിലെ എന്ത് വാർത്തകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമ മേഖലയിൽ മാത്രമല്ല ഇത്തരത്തിലുള്ള ലഹരി ഉപയോഗം. ലഹരി മുഴുവനായി തുടച്ചുമാറ്റാൻ നമ്മുടെ സംവിധാനത്തിന് കഴിയണം. ഞാൻ ലഹരി ഉപയോഗിക്കുന്നവരുമായി വർക്ക് ചെയ്യില്ലെന്ന നിലപാട് എടുത്തു. ബാക്കി ഉള്ളവരും അത്തരത്തിൽ നിലപാടുകൾ എടുക്കുകയാണെങ്കിൽ വലിയ മാറ്റം സംഭവിക്കും’, എന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്.
സുമതി വളവാണ് അഭിലാഷിന്റേതിയ ഇനി വരാനിരിക്കുന്ന ചിത്രം. ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശി ശങ്കർ- അഭിലാഷ് പിള്ള കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ മാളവിക മനോജാണ് നായികയായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]