
ചെറുതും വലുതുമായ വ്യവസായ സംരംഭകർക്കായി മനോരമ ക്വിക്ക് കേരള ഒരുക്കുന്ന ‘മനോരമ ക്വിക്ക് കേരള മെഷീനറി ആൻഡ് ട്രേഡ് എക്സ്പോ’ സീസൺ-5 മേയ് 15 മുതൽ 18 വരെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കും. 32 കാറ്റഗറികളിൽ 250ലേറെ സ്റ്റാളുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെഷീനറികൾ, ചെറുകിട-ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയാണ് മേളയിൽ അണിനിരക്കുന്നത്. അത്യാധുനിക യന്ത്രങ്ങളുടെ വമ്പൻ പ്രദർശനവും വിപണനവും മേളയിലുണ്ട്. ഗൃഹോപകരണങ്ങളുടെ പ്രദർശനവുമുണ്ട്.
ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്ണർ എക്സൽ റഫ്രിജറേഷനും അഗ്രോ മെഷീനറി പാർട്ണർ ഗ്രീൻ ഗാർഡുമാണ്. കോഴിക്കോട് പാരഗൺ ഹോട്ടലിന്റെ രുചി വിരുന്നാണ് മറ്റൊരു ആകർഷണം. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ഐഡിയകളും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനുമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളും വ്യവസായ സംരംഭകർക്കായി മേളയിൽ കാത്തിരിക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നൂതന യന്ത്രങ്ങൾ മുതൽ ഇഡ്ഡലി, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവയുണ്ടാക്കുന്ന വിവിധതരം മെഷീനുകൾ, ഇലക്ട്രിക് ചിരവ, മസാജറുകൾ തുടങ്ങിയവയും മേളയുടെ പ്രത്യേകതയാണ്. മെഗാ ഡിസ്കൗണ്ടോടെ, വിവിധതരം ഉൽപന്നങ്ങളുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരും എത്തും. വീട്ടിലേക്കാവശ്യമായ അലങ്കാരവസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവയും അണിനിരക്കും.
സംരംഭങ്ങൾ മികച്ചതാക്കാനും പുതിയ സംരംഭകർക്ക് പ്രചോദനമേകുന്ന വ്യത്യസ്ത മെഷീനുകളെക്കുറിച്ച് അറിയാനും ഇപ്പോൾ റജിസ്റ്റർ ചെയ്യാം. പ്രവേശന ഫീസ് 50 രൂപ. സന്ദർശിച്ച് പ്രവേശന ടിക്കറ്റ് ബുക്ക് ചെയ്യാം.
മേയ് 10നു മുൻപ് ബുക്ക് ചെയ്യുന്നവർക്ക് 50% കിഴിവ് ലഭിക്കും. അതിനായി MON50 എന്ന പ്രോമോ കോഡ് ഉപയോഗിക്കണം. 5 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് : +91–90720 05841. സ്റ്റാളുകൾ ബുക്ക് ചെയ്യാൻ : +91-87141 95619, +91-70126 67317, +91-81299 05333
English Summary:
Manorama Quickerala Machinery and Trade Expo will be held in Kochi from May 15th to 18th.