
വീടെന്നത് നമുക്ക് കേറികിടക്കാൻ ഒരിടം മാത്രമല്ല മറിച്ച് എപ്പോഴും നമ്മുടെ കംഫോർട്ട് സോണായി മാറേണ്ട ഇടമാണിത്. അതിനാൽ തന്നെ വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാവണം പ്ലാൻ തയ്യാറാക്കേണ്ടത്. വീടിന് പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വ്യക്തമായ ആശയം ഉണ്ടാകണം
വീട് പണിയുന്നതിന് മുമ്പ് നമ്മുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചുള്ള വ്യക്തത നമുക്ക് ഉണ്ടാകണം. താമസിക്കാൻ പോകുന്നവരുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ തുടങ്ങിയതിനെക്കുറിച്ച് വ്യക്തമായ ആശയം ഉണ്ടായാൽ മാത്രമേ അതിനനുസരിച്ച് നിർമ്മാണം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളു.
ആർക്കിടെക്ടിനെ തിരഞ്ഞെടുക്കാം
വീട് നിർമ്മിക്കുന്ന സമയത്ത് മികച്ച ആർക്കിടെക്ടിന്റെ സേവനം ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. അതിനാൽ തന്നെ നല്ല സേവന പാരമ്പര്യമുള്ള ആർക്കിടെക്ടിനെ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇത് വീട് മികവുള്ളതാക്കാനും പണം ലാഭിക്കാനും സഹായിക്കുന്നു.
രൂപരേഖ തയ്യാറാക്കാം
നമ്മൾ പറയുന്ന ആവശ്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാണ് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നത്. അതിനാൽ തന്നെ ഇത് തയ്യാറാക്കാൻ കുറച്ചധികം സമയം വേണ്ടാതായി വരുന്നു. ആദ്യം ഗ്രൗണ്ട് ഫ്ലോർ ആണ് പ്ലാൻ ചെയ്യുന്നത്, ശേഷം അടുത്ത ഫ്ലോറുകൾ എങ്ങനെയൊക്കെ വേണമെന്ന് പ്ലാൻ ചെയ്യും. അതുകഴിഞ്ഞാൽ വീടിന്റെ എലിവേഷൻ തയാറാക്കും. ഒടുവിൽ ഇത് ക്ളൈന്റിനെ കാണിച്ച് തിരുത്തുകൾ ഉണ്ടെങ്കിൽ അത് ചെയ്തതിന് ശേഷമാണ് ഫൈനൽ രൂപരേഖ തയാറാക്കുന്നത്.
3 ഡി രൂപരേഖ
ഫൈനൽ രൂപരേഖ തയാറാക്കി കഴിഞ്ഞാൽ അടുത്തത് 3 ഡി രൂപരേഖ തയാറാക്കണം. ഫൗണ്ടേഷൻ, സ്റ്റെയർകേസ്, സ്ലാബ് എന്നിവയുടെ രൂപരേഖ തയാറാക്കുന്നത് സ്ട്രക്ച്ചറൽ എഞ്ചിനീയറാണ്. 3 ഡി രൂപരേഖ തയാറാക്കുന്നതിന് അനുസരിച്ച് ഡീറ്റൈൽഡ് ഡ്രോയിങ് സ്ട്രക്ച്ചറൽ എഞ്ചിനീയർക്ക് കൈമാറും.
പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. പഴയ വീട് പുതുക്കി പണിയാൻ ആണെങ്കിൽ വീടിന്റെ പഴക്കം മനസ്സിലാക്കി ചെയ്യേണ്ടത് പ്രധാനമാണ്. താമസയോഗ്യമായ വീടിന്റെ സ്ക്വയർഫീറ്റ് തുക 5000 രൂപയാണെങ്കിൽ കെട്ടിട നിർമാണത്തിന് ആവശ്യമായി വരുന്നത് 2000 രൂപയിൽ താഴെയായിരിക്കും. ഇങ്ങനെയാണ് വീട് പണിയുടെ മൊത്തം ചിലവ് കണക്കാക്കുന്നത്.
2. പഴയ വീടുകളിലെ ആവശ്യമില്ലാത്ത ഇടങ്ങൾ പൊളിച്ചുമാറ്റിയാലും 800 രൂപയോളം മാത്രമേ ലാഭിക്കാൻ സാധിക്കുകയുള്ളു. എങ്കിലും ബാക്കി പണം നമ്മൾ ചിലവാക്കേണ്ടതായി വരും.
3. പുതിയതായി വീട് നിർമ്മിക്കുകയാണെങ്കിൽ നല്ല പ്രകാശവും വായുവും ലഭിക്കുന്ന വിധത്തിലായിരിക്കണം പണിയേണ്ടത്. വീട് നിർമ്മിക്കുന്ന സ്ഥലത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഓരോ സ്ഥലങ്ങളും പരമാവധി ഉപയോഗിക്കാനും ശ്രദ്ധിക്കണം.
അടിത്തറ പരിശോധിക്കണം
പഴയ വീട് പുതുക്കാനാണെങ്കിൽ അടിത്തറയുടെ ശക്തി കൃത്യമായി പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. ഇത് ഒരു ആർക്കിടെക്ടിന് പരിശോധിച്ച് മനസ്സിലാക്കാൻ സാധിക്കും. കൂടാതെ വീടിന്റെ വാട്ടർ പ്രൂഫിങ് സംവിധാനവും പുതുക്കുകയും ചെയ്യണം.
പുതിയ വീടാണെങ്കിൽ മണ്ണ് പരിശോധിക്കേണ്ടത് പ്രധാനമായ കാര്യമാണ്. അല്ലെങ്കിൽ ചുറ്റുപാടുമുള്ള വീടുകളെ ശ്രദ്ധിച്ചാലും ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും. കൂടാതെ വീട് നിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്.
അനുമതി വേണം
വീട് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ അനുമതി വാങ്ങേണ്ടത് പ്രധാനമാണ്. ഏത് സ്ഥലത്താണോ വീട് നിർമ്മിക്കാൻ പോകുന്നത് അവിടെയുള്ള തദ്ദേശ സ്ഥാപനത്തിലാണ് നിർമാണ അനുമതിക്ക് വേണ്ടി പ്ലാൻ സമർപ്പിക്കേണ്ടത്. ഇത് പരിശോധിച്ച ശേഷം അനുമതി കിട്ടിയാൽ നിങ്ങൾക്ക് വീട് പണി ആരംഭിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]