
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക തയാറാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വോട്ടര്‍ പട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനായി ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍ മുഖാന്തിരം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി.
വോട്ടര്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയവര്‍, പട്ടികയില്‍ നിന്നും നീക്കംചെയ്യാനുള്ള അപേക്ഷകള്‍, വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷകള്‍, പിഡബ്ല്യുഡി അടയാളപ്പെടുത്തലുകള്‍, വിലാസമാറ്റ അപേക്ഷകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട പട്ടികകളാണ് കൈമാറിയത്. ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസറുടെ നോട്ടിസ് ബോര്‍ഡിലും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയും മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്സൈറ്റുകളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മേയ് 5ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.