
ടോൾപിരിവ് നിർത്തിവയ്ക്കൽ ഉത്തരവ് പിൻവലിക്കൽ ആരുടെ സമ്മർദത്തിൽ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ടോൾ പിരിവു നിർത്തിവച്ച ഉത്തരവ് പിൻവലിക്കാൻ കലക്ടറെ സമ്മർദത്തിലാക്കിയത് ആര് എന്നതാണു ജനം ഉന്നയിക്കുന്ന ചോദ്യം. ടോൾ പിരിവു നിർത്തിവച്ച സമയത്തും ഫാസ്ടാഗിൽ നിന്നു പണം പിൻവലിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിരിവു നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയ ധീരമായ നിലപാടിന്റെ പേരിൽ ജനം കലക്ടർ അർജുൻ പാണ്ഡ്യനു കയ്യടി നൽകുകയാണ്. ടോൾ കമ്പനിയുടെ പ്രശ്നം കൊണ്ടല്ലാതെ ടോൾ പിരിവു നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന നഷ്ടം ടോൾ കമ്പനിക്കു ദേശീയപാത അതോറിറ്റി നൽകണമെന്നാണു വ്യവസ്ഥ. ടോൾ പിരിവു നിർത്തിവച്ച സമയത്തെ നഷ്ടം കലക്ടറിൽ നിന്ന് ഈടാക്കണമെന്ന് അതോറിറ്റി മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും പരാതി നൽകിയതും ഈ സാഹചര്യത്തിലാകും.
ടോൾ പിരിവു നിർത്തിവച്ചുകൊണ്ടു ഗതാഗതക്കുരുക്ക് ഇല്ലാതാകുന്നത് എങ്ങനെ എന്ന ചോദ്യമാണ് അതോറിറ്റി ഉന്നയിക്കുന്നത്. എന്നാൽ, സുഗമമായ സഞ്ചാരത്തിനു സൗകര്യം ഒരുക്കാതെ ടോൾ പിരിവ് നടത്തരുതെന്ന ചട്ടം നടപ്പാക്കുകയായിരുന്നു കലക്ടർ. നേരത്തെ 16നു തന്നെ കലക്ടർ ടോൾ പിരിവ് നിർത്തി ഉത്തരവിട്ടതാണ്. സാവകാശം ചോദിച്ചതിനെ തുടർന്നാണ് അതു പിൻവലിച്ചത്. അടിപ്പാത നിർമാണങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നേരിട്ടു സന്ദർശിച്ച് കലക്ടർ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഉത്തരവ് പിൻവലിക്കേണ്ട സാഹചര്യം വന്നെങ്കിലും വിഷയത്തിൽ സർക്കാരിനെ നേരിട്ട് ഇടപെടുത്താൻ കഴിഞ്ഞു എന്നതാണു കഴിഞ്ഞ ദിവസത്തെ ഉത്തരവിന്റെ നേട്ടം. വിവിധ സർക്കാർ വകുപ്പുകൾ വിഷയത്തിൽ ഇടപെടും.