
വയനാട് ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5. കരിങ്ങാരി പ്രദേശം.
താലൂക്ക് വികസന സമിതി യോഗം
വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം മേയ് 3നു രാവിലെ 10.30 നു പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചേരും.
കുട്ടിക്കൂട്ടം ക്യാംപ് ഇന്നാരംഭിക്കും
പുൽപള്ളി ∙ ഏകതാ പരിഷത്തും മരിയനാട് ഭൂസമര സമിതിയും ചേർന്ന് സമര കേന്ദ്രത്തിലെ കുട്ടികൾക്കായി കുട്ടിക്കൂട്ടം ക്യാംപ് നടത്തുന്നു. ഇന്ന് 10നു പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്യും. കൂൺകൃഷി, തേനീച്ച വളർത്തൽ, സോപ്പ് നിർമാണം തുടങ്ങിയവയിൽ പരിശീലനവും നാടൻപാട്ട് ഉൾപ്പെടെയുള്ള വിവിധ കലാപരിശീലനവും നൽകും. നാളെ വൈകിട്ട് പദയാത്രയോടെ സമാപിക്കും. ഗാന്ധിയൻ പി.വി.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.