
എരുമേലിയിൽ ദുരിതപ്പെയ്ത്ത്; വ്യാപക നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ ശക്തമായ കാറ്റിലും മഴയിലും എരുമേലി മേഖലയിൽ വ്യാപക നാശനഷ്ടം. റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. ഇന്നലെ 3 മണിയോടെയാണ് കനത്ത കാറ്റും മഴയും തുടങ്ങിയത്. ഒരു മണിക്കൂറോളം ശക്തമായ മഴ പെയ്തു. ചെമ്പകപ്പാറ, എംഇഎസ് ജംക്ഷൻ, എലിവാലിക്കര എന്നിവിടങ്ങളിലും ശക്തമായ കാറ്റിൽ അനേകം മരങ്ങൾ നിലം പൊത്തി.
മൂന്ന് 11 കെവി വൈദ്യുതി പോസ്റ്റുകളും 4 എൽടി പോസ്റ്റുകളും തകർന്നു. കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. എലിവാലിക്കര ഭാഗത്ത് 3 ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങി. അഗ്നിരക്ഷാസേനയും നാട്ടുകാരും കെഎസ്ഇബി ഉദ്യോഗസ്ഥരും ഇടപെട്ടാണ് പല സ്ഥലത്തും മരങ്ങൾ വെട്ടിമാറ്റി റോഡ് ഗതാഗതയോഗ്യമാക്കുകയും വൈദ്യുത പോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിക്കുകയും ചെയ്തത്.