
കൊല്ലം ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടിശികയുള്ളവർ അറിയിക്കണം
കൊല്ലം∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ളവരും 60 വയസ്സിനു താഴെ, 2 വർഷത്തിനു മേൽ കുടിശികയുള്ളവരിൽ ആരെങ്കിലും ജില്ല ഓഫിസില് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ അവരും വിവരം ഫോൺ മുഖേന അറിയിക്കണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. 9746822396, 7025491386.
ചെസ് ചാംപ്യൻഷിപ് 4ന്
കൊല്ലം ∙ സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ സിലക്ഷൻ ചെസ് ചാംപ്യൻഷിപ് മേയ് 4 ന് 9:30 ന് പള്ളിമുക്ക് വേണാട് ചെസ് അക്കാദമിയിൽ നടക്കും. ആദ്യ 4 സ്ഥാനക്കാർ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടും. 9388892132
അഡ്മിഷൻ
കൊട്ടാരക്കര∙ കോളജ് ഓഫ് എൻജിനീയറിങ് കൊട്ടാരക്കരയിൽ ബി ടെക് കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), ബിസിഎ, ബിബിഎ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. 9447266800, 8547005039, 0474-2543300.
എഐ ടൂൾസ് വർക്ഷോപ്
കൊല്ലം∙ കൊട്ടാരക്കര ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി മേയ് 21ന് ഏകദിന എഐ ടൂൾസ് വർക്ഷോപ് നടത്തുന്നു. രാവിലെ 10 മുതൽ നാലു വരെയാണ് സെഷനുകൾ. റജി: 9447604258, 9567666807.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് സാമൂഹിക ആഘാത പഠന റിപ്പോർട്ട് തയാറാകുന്ന വിദഗ്ധ സമിതിയിലേക്ക് നിയമിക്കുന്നതിനായി സോഷ്യോളജി പ്രഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുളള അപേക്ഷ മേയ് ഒൻപതിനകം കൊല്ലം എൽഎ ഡപ്യൂട്ടി കലക്ടർക്ക് സമർപ്പിക്കണം.
കൊല്ലം∙ കഴക്കൂട്ടത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. https://csp.asapkerala.gov.in/courses/general-fitness-trainer ലിങ്ക് സന്ദർശിക്കുക. ഫോൺ: 9495999693.
കൊല്ലം∙ പത്തനാപുരം താലൂക്കിലെ പട്ടാഴി പഞ്ചായത്ത് എട്ടാം വാർഡിൽ റേഷൻ കടയ്ക്ക് പട്ടിക ജാതി വിഭാഗത്തിൽനിന്ന് ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളിലും ലഭിക്കും. കവറിന് പുറത്ത് എഫ്പിഎസ് (റേഷൻകട) നമ്പർ, താലൂക്ക്, നോട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തി മേയ് 28 ന് വൈകിട്ട് മൂന്നിനകം ജില്ല സപ്ലൈ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0474 2794818.
പാചക കോഴ്സ്
കൊല്ലം∙ കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മേയ്, ജൂൺ മാസങ്ങളിലായി പാചക കോഴ്സ് നടത്തുന്നു. പരിചയ സമ്പന്നരായ ട്രെയിനർമാർ സെഷനുകൾ നയിക്കും. 20 പേർക്കാണ് അവസരം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സെഷനുകൾ. 15 വയസ്സാണ് കുറഞ്ഞ പരിധി. കോഴ്സ് ഫീസ്: 5000 രൂപ. ഫോൺ: 0474 2767635.
കരാർ നിയമനം
കൊല്ലം∙ തിരുവനന്തപുരം വികസന അതോറിറ്റിയിൽ (ട്രിഡ) ഇൻഫ്രാസ്ട്രക്ചർ സ്പെഷലിസ്റ്റിനെ (ഇലക്ട്രിക്കൽ) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- ഇലക്ട്രിക്കൽ എൻജി. ബി-ടെക്ക്/ബിഇ/എംടെക്ക്/ എംഇ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. http://www.trida.kerala.gov.in ൽ ലഭിക്കുന്ന അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡേറ്റയും ഉൾപ്പെടെ വഴുതക്കാട്ടുള്ള ട്രിഡ ഓഫിസിലോ [email protected] ലോ മേയ് അഞ്ചിനകം ലഭ്യമാക്കണം. ഫോൺ: 0471 2722748.
പരിശീലന ക്യാംപ്
കൊല്ലം∙ കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും കേരള സർവകലാശാലയുടെയും സഹകരണത്തോടെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പ്രൊജക്റ്റ് ആസൂത്രണവും, തയാറാക്കുന്നതും സംബന്ധിച്ച് പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. സോഷ്യോളജി, എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കുമാണ് മുൻഗണന. ക്യാംപിൽ പങ്കെടുക്കുന്നവർക്ക് താമസം, ആഹാരം തുടങ്ങിയവ ക്രമീകരിക്കും. ബയോഡേറ്റ അഞ്ചിനകം 9019906235 നമ്പറിൽ വാട്സ് ആപ്പ് ചെയ്യുകയോ [email protected] ൽ ഇ-മെയിൽ അയയ്ക്കുകയോ ചെയ്യണം.
കൂടിക്കാഴ്ച 8ന്
കൊല്ലം∙ ജില്ലയിലെ ഹോമിയോപ്പതി വകുപ്പിന്റെ പരിധിയിലെ ആശുപത്രികൾ, ഡിസ്പൻസറികളിൽ മെഡിക്കൽ ഓഫിസർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് മേയ് എട്ട് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത: ബിഎച്ച്എംഎസ്, ട്രാവൻകൂർ–കൊച്ചിൻ മെഡിക്കൽ റജിസ്ട്രേഷൻ. പ്രായപരിധി 45 വയസ്സ്. തേവള്ളിയിലുള്ള ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസിൽ എത്തണം. 0474 2797220.
പഠന കിറ്റ് വിതരണം
കൊല്ലം∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്കായി പഠന കിറ്റ് വിതരണം ചെയ്യുന്നു. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ മേയ് ഒൻപതിനകം അപേക്ഷ സമർപ്പിക്കണം. 0474 2749334.
കരാർ നിയമനം
കൊല്ലം∙ ജില്ലയിലെ 11 ബ്ലോക്കുകളിലും, കോർപറേഷനിലും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിക്കായി വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സർജൻ – ബിവിഎസ്സി ആൻഡ് എഎച്ച്, കേരള വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷനും, ഡ്രൈവർ കം അറ്റൻഡന്റ് – എസ്എസ്എൽസി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്ന് രാവിലെ 10.30 നും, 11നുമായി ജില്ല മൃഗസംരക്ഷണ ഓഫിസിൽ നടത്തുന്ന വാക്ക് -ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0474-2793464.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊല്ലം∙ കഴിഞ്ഞ അധ്യയന വർഷം 9, 10 പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് ഇ- ഗ്രാൻസ് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് മെയ് 31 വരെ അപേക്ഷിക്കാം. വരുമാന പരിധി രണ്ടര ലക്ഷം രൂപ. പോസ്റ്റ് മെട്രിക് തലത്തിൽ പഠനം നടത്തിയ ഒഇസി/ഒബിസി/ഒബിസി(എച്ച്)/എസ്ഇബിസി ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി മെയ് 31 വരെ നീട്ടി. . 0474 – 2794996.
മലയാള മനോരമ ഏജന്റാകാനും വരിക്കാർ ആകാനും അവസരം
കുരുവിക്കോണം ∙ മാവിള, ഒരുനട, അരീപ്ലാച്ചി , ചേറ്റുകുഴി, വെഞ്ചേമ്പ് , കുരുവിക്കോണം, ഏറം പ്രദേശങ്ങൾ കേന്ദ്രീകരിച്ചു മനോരമ പത്രം, പ്രസിദ്ധീകരണങ്ങൾ എന്നിവ വായനക്കാർക്ക് എത്തിക്കുന്നതിന് ഏജൻസി നൽകുന്നു. പുതിയ വരിക്കാർ ആകാനും അവസരമുണ്ട്. താൽപര്യമുള്ളവർ വിളിക്കുക : 9562949525 .
കോഴിക്കുഞ്ഞ് വിതരണം
അഞ്ചൽ ∙ ഗവ. മൃഗാശുപത്രിയിൽ നാളെ 9.30 മുതൽ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നു വെറ്ററിനറി സർജൻ അറിയിച്ചു 9895269311 .
കാലാവസ്ഥ
∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കില്ല.
ഇന്ന്
∙നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക