
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധനേടിയ പണി എന്ന ചിത്രത്തിലെ സാഗർ സൂര്യ, ജുനൈസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഡർബിയ്ക്ക് തുടക്കം. കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് നിർമ്മിക്കുന്നത്. പണിയിലെ വില്ലന്മാര് എന്താകും പുതിയ പടത്തില് കാഴ്ചവച്ചിരിക്കുന്നതെന്നറിയാന് കാത്തിരിക്കുകയാണ് ഏവരും.
ഏപ്രിൽ 26 കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെയാണ് ഡർബിയ്ക്ക് ആരംഭം കുറിച്ചത്. നടന്മാരായ ഹരിശ്രീ അശോകൻ, ജോണി എന്നിവർ ഭദ്രദീപം തെളിയിച്ചു. നിർമാതാവ് മൺസൂർ അബ്ദുൾ റസാഖും ദീപാ മൺസൂറുമാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകരായ സലാം ബാപ്പു, സാജിത് യാഹ്യ, ജോണി ആൻ്റണി, ഹരിശ്രീ അശോകൻ, സാഗർ സൂര്യ ജുനൈസ് യു.പി, കൊല്ലം ഷാഫി, എൻ.എം.ബാദുഷ, ഹക്കീംഷ. മണികണ്ഠൻ ആചാരി, എന്നിവർ ആശംസകൾ നേർന്നു.
സാഗർ സൂര്യ, ജുനൈസ്, അനു എന്നിവർക്കൊപ്പം അമീൻ, ഫഹസ്ബിൻ റിഫാ, റിഷി എൻ.കെ. എന്നിവരും ജോണി ആൻ്റണി, ഹരിശ്രീ അശോകൻ, അബു സലിം, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതമൊരുക്കിയത് അശ്വിൻ ആര്യനാണ്. കഥ: ഫായിസ് ബിൻ റിഫാഇ, സമീർ ഖാൻ. തിരക്കഥ: സുഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം – ജസ്സിൻ ജലീൽ, എഡിറ്റിംഗ്- ജെറിൻ കൈതക്കാട്.
‘വെളുപ്പിക്കലൊക്കെ കൊള്ളാം, ഒഴിവാക്കിയാൽ അവനവനു കൊള്ളാം’; ജൂഡ് ആന്റണി ജോസഫ്
കലാസംവിധാനം – കോ യാസ്, മേക്കപ്പ് – റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജമാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിച്ചു, അസോസിയേറ്റ് ഡയറക്ടേഴ്സ് – വിനീഷ്, അജ്മീർ ബഷീർ, സംഘട്ടനം – തവസി രാജ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ മാനേജർ – ആഷിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – നജീർ നാസിം, പിആർഒ- വാഴൂർ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]