
നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ‘ഉന്നതൻ’ എന്ന് സൂചന നൽകി ശാരദ മുരളീധരന്; ഖേദപ്രകടനം നടത്താന്‍ തയാറായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചതു ഭരണതലത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണെന്ന സൂചന നല്കി ചീഫ് സെക്രട്ടറി . വിഷയം വിവാദയായെങ്കിലും ഇതുവരെ ഖേദപ്രകടനം നടത്താന്‍ അദ്ദേഹം തയാറായിട്ടില്ലെന്നു പറഞ്ഞ ചീഫ് സെക്രട്ടറി പക്ഷേ, അധിക്ഷേപിച്ച ആളിന്റെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.
തമാശയായാണ് പറയുന്നത്. പക്ഷേ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മുന തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല. പിന്നീടും പല തവണ അദ്ദേഹവുമായി പല കാര്യങ്ങളിലും ബന്ധപ്പെടാറുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഏപ്രില്‍ 30ന് ശാരദ മുരളീധരന് പദവിയിൽനിന്നു വിരമിക്കും.