റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വീണ്ടും കൂടുന്നു. സംസ്ഥാനത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ ഉയർന്നു. ബാങ്കോക്കിൽ 3 രൂപയാണ് വർധിച്ചത്. കേരളത്തിലെയും ബാങ്കോക്കിലെയും വില തമ്മിൽ ഇപ്പോൾ 6 രൂപയുടെ അന്തരമുണ്ട്. ആഗോള താരിഫ് പ്രതിസന്ധിക്ക് അയവുണ്ടായേക്കുമെന്ന സൂചനകളും ഡിമാൻഡ് മെല്ലെ മെച്ചപ്പെടുന്നതും വിലയെ സ്വാധീനിക്കുന്നു. കേരളത്തിൽ ടാപ്പിങ് ഇനിയും സജീവമാകാത്തതും സ്റ്റോക്ക് വരവ് കുറഞ്ഞതും വില കൂടാനൊരു കാരണമാണ്.

കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ താഴ്ന്നിറങ്ങി. പച്ചത്തേങ്ങാ ഉൽപാദനം വീണ്ടും മെച്ചപ്പെട്ടു തുടങ്ങിയത് കൊപ്രാ വില കുറയാനിടയാക്കി. ഇതാണ് വെളിച്ചെണ്ണ വിലയെ താഴ്ത്തിയതും. കൊച്ചിയിൽ 100 രൂപ കുറഞ്ഞു. വാങ്ങലുകാർ താൽപര്യം കുറച്ചതാണ് കുരുമുളകിന് തിരിച്ചടിയായത്. അൺ-ഗാർബിൾഡിന് കുറഞ്ഞത് 900 രൂപ.

കൽപ്പറ്റ വിപണിയിൽ‌ കാപ്പിക്കുരു, ഇ‍ഞ്ചി വിലകളും കട്ടപ്പന മാർക്കറ്റിൽ‌ കൊക്കോ വിലകളും മാറിയില്ല. വരൾച്ചയുടെ കാലത്തിന് വിടപറഞ്ഞ്, മഴ വന്നു തുടങ്ങിയത് ഏലയ്ക്കായ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്നു. ഇക്കുറി നല്ല വിളവ് ലഭിക്കുമെന്നാണ് കരുതുന്നത്. സംഭരണം വർധിക്കുന്നത് വില ഉയരുമെന്ന പ്രതീക്ഷയും നൽകുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber Gains, Coconut Oil and Black Pepper Fall