
മറിഞ്ഞ കാറിന്റെ മുൻഭാഗം തകർന്ന് എൻജിൻ ഇളകി തെറിച്ചു; അപകടം അടൂർ ബൈപാസിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ ∙ ബൈപാസിൽ വട്ടത്തറ പടിക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. എൻജിൻ ഇളകി തെറിച്ചു. അപകടത്തിൽ കാർ ഓടിച്ചിരുന്ന അടൂർ സ്വദേശി ജോഷിക്കു പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിയിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്നാണ് എൻജിൻ ഇളകി തെറിച്ചത്. കഴിഞ്ഞ ദിവസവും പുലർച്ചെയും ഇതിനു തൊട്ടടുത്തായി കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റിരുന്നു. രണ്ടു വാഹനങ്ങളും ഓടിച്ചിരുന്നവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
വട്ടത്തറ ഭാഗം ഇപ്പോൾ സ്ഥിരം അപകട മേഖലയാണ്. അമിതവേഗമാണ് ഇവിടെയും അപകടത്തിനു കാരണം. പുലർച്ചെയാണ് കൂടുതലും അപകടം നടക്കുന്നത്. ഈ സ്ഥലത്തെ അപകടം തടയുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് കെഎസ്ടിപി അധികൃതരോട് യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കാരണം അപകട മേഖലയായി മാറുകയാണ് വട്ടത്തറപ്പടി.