
സോഷ്യലിസ്റ്റ് ചൈനയില്‍ നിന്നും സോഷ്യലിസ്റ്റ് നിയന്ത്രിത മുതലാളിത്ത ചൈനയിലേക്കുള്ള വളര്‍ച്ച രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിലും സാമൂഹിക ഇടപെടലിലും പ്രതിഫലിച്ച് തുടങ്ങി. ചൈന ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൈക്കൂലിയാണ്. രാജ്യത്തെ പ്രസിഡന്റായി മൂന്നാം തവണയും ഷി ജിങ് പിന് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ രാജ്യത്തെ കൈക്കൂലി മുക്തമാക്കാന്‍ ശക്തമായ തീരുമാനങ്ങളാണ് ഷി ജിന്‍ പിന് ഏടുത്തത്. ഇതിലൂടെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റ് ഉടമകളും കൈക്കൂലി കേസില്‍ ജയിലിലായി. എന്നാല്‍, ഷി ജിന്‍ പിങ് തന്റെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന പരാതി ഉയര്‍ന്നു.
ഇതിനിടെയാണ് രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവനും നിശബ്ദമാക്കിയ ആ വീഡിയോ പുറത്തിറങ്ങുന്നതും വളരെ പെട്ടെന്ന് തന്നെ ചൈനീസ് സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നതും. വീഡിയോയില്‍ നിയമം പണത്തിന് മീതെ പറക്കില്ലെന്ന് ഒരു യുവതി തന്റെ ജീവിതം കാണിച്ച് വ്യക്തമാക്കുകയായിരുന്നു. മൃഗങ്ങളെ കുറിച്ച് ഒന്നുമറിയാത്ത തനിക്ക് സ്വന്തമായി ഒരു മൃഗശാലയുണ്ടെന്നും ഏത് മൃഗത്തെ വേണമെങ്കിലും ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നും അവകാശപ്പെട്ട് കൊണ്ടായിരുന്നു യുവതിയുടെ വീഡിയോ.
തന്റെ കൈയില്‍ പണമുണ്ടെന്നും അതിനാല്‍ നിയമം നിയമ വിരുദ്ധം, ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ കഴിയാത്തത് എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ തന്റെ നിഖണ്ഡുവിലില്ലെന്നും യുവതി അവകാശപ്പെടുന്നു. സര്‍ക്കാര്‍ മൃഗവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത കെട്ടുകണക്കിന് കൈക്കൂലിയുടെയും കാറിന്റെയും ചിത്രങ്ങൾ പങ്കുവച്ച് തന്റെ സ്വകാര്യ മൃഗശാല 17 കോടി രൂപയ്ക്ക് നിർമ്മിച്ചതാണെന്നും ഇന്ന് ആ മൃഗശാല തന്റെ കളിസ്ഥലമാണെന്നും യുവതി അവകാശപ്പെടുന്നു.
Watch Video: കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്; വീഡിയോ വൈറല്‍
കങ്കാഗുക്കളും കാട്ടുപൂച്ചകളും അടക്കം തനിക്ക് ഇഷ്ടമുള്ള എല്ലാ മൃഗങ്ങളും തന്റെ മൃഗശാലയിലുണ്ടെന്നും യുവതി അവകാശപ്പെട്ടു. ഒപ്പം വീട്ടിലേക്ക് മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ട് വന്നിരക്കുന്ന വീഡിയോയും യുവതി പങ്കുവച്ചു. ഒപ്പം തനിക്ക് മൃഗങ്ങളെ കുറിച്ച് അറിയാത്തതിനാല്‍ വര്‍ഷം എട്ടര ലക്ഷം രൂപയ്ക്ക് ഒരു മൃഗശാല സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും യുവതി വീഡിയോയില്‍ പറയുന്നു. മൃഗശാലയില്‍ രണ്ട് പൂളുകളുണ്ട്. ഒന്ന് വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍ പുറത്തും മറ്റേത് മഞ്ഞ് കാലത്ത് ഉപയോഗിക്കാന്‍ അകത്തുമാണ് ഉള്ളത്. മൃഗങ്ങളുടെ സുരക്ഷയെ കുറിച്ച് പറയുമ്പോഴാണ്, തന്റെ കൈയില്‍ പണമുണ്ടെന്നും അതിനാല്‍ നിയമം നിയമവിരുദ്ധം എന്നിങ്ങനെയുള്ള വേര്‍തിരിവ് തനിക്കില്ലെന്നും യുവതി അവകാശപ്പെടുന്നത്.
Watch Video: ‘ഇതല്ല ഇന്ത്യൻ സംസ്കാരം’; എയർപോർട്ടിൽ പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന നടനെതിരെ രൂക്ഷവിമർശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]