
കാസർഗോഡ് ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടീം സിലക്ഷൻ
ചെറുവത്തൂർ∙ ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സംസ്ഥാന ഹോക്കി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീം സിലക്ഷൻ മേയ് 2,3 തീയതികളിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ നാളെ വൈകിട്ട് 5നകം ജില്ല ഹോക്കി അസോസിയേഷനിൽ റജിസ്റ്റർ ചെയ്യണം. 6238498652.
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
ചെറുവത്തൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. പ്രവേശനം നേടാൻ താൽപര്യമുള്ളവർ സ്കൂൾ ഓഫിസിൽ എത്തണം. 9400006497.
സമ്മർ കോച്ചിങ് ക്യാംപ് 4 മുതൽ
കാസർകോട് ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 16 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തുന്ന സമ്മർ കോച്ചിങ് ക്യാംപ് മേയ് 4ന് തുടങ്ങും. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ 3ന മുൻപ് ജില്ലാ ക്രിക്കറ്റ് ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം. 9778179601.
തെങ്ങിൻ തൈ വിതരണം
പിലിക്കോട് ∙ കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നു എല്ലാ പ്രവൃത്തി ദിവസങ്ങളിലും 9.30 മുതൽ 4 വരെ സങ്കരയിനം (ടി ഇന്റു ഡി) തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ആവശ്യക്കാർ റേഷൻ കാർഡിന്റെ കോപ്പി സഹിതം കേന്ദ്രത്തിൽ എത്തണം. വില തെങ്ങിൻ തൈ ഒന്നിന് 325 രൂപ. 8547891632.
പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ജില്ലയിലെ ഫാർമസിസ്റ്റ് ഗ്രേഡ്–2 കാറ്റഗറി നമ്പർ 012/2024) ചുരുക്ക പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
തെളിവെടുപ്പ് 6ന്
കാസർകോട്∙ നിയമസഭാ ഹർജികൾ സംബന്ധിച്ച സമിതി മേയ് 6ന് 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച ഹർജികളുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നു തെളിവെടുപ്പ് നടത്തും. വ്യക്തികൾക്കും സംഘടനകൾക്കും പുതിയ പരാതികളും നിർദേശങ്ങളും സെക്രട്ടറി, ഹർജികൾ സംബന്ധിച്ച സമിതി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ 30ന് മുൻപ് സമർപ്പിക്കാം. [email protected]