
തൃശൂർ ജില്ലയിൽ ഇന്ന് (29-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം തടസ്സപ്പെടും
അന്നമനട ∙ മാള-അന്നമനട റൂട്ടിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഒരാഴ്ച മേലഡൂർ റേഷൻ കട മുതൽ പുളിക്കകടവ് പാലം വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. ഇതുപ്രകാരം മാളയിൽ നിന്ന് അന്നമനടയിലേക്കു വരുന്ന വാഹനങ്ങൾ മേലഡൂർ കപ്പേള, വെണ്ണൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്ന് കല്ലൂർ റോഡിലൂടെ അന്നമനട ജംക്ഷനിൽ എത്തണം. അന്നമനട അമ്പലനടയിൽനിന്ന് ജംക്ഷനിലൂടെ പുളിക്കകടവ് പാലത്തിലേക്കുള്ള ഗതാഗതം നിരോധിച്ചു. പുളിക്കക്കടവ് ഭാഗത്തു നിന്നു മാളയിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മൂഴിക്കുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂവത്തുശേരി അമ്പലനടയിൽ നിന്നു കുമ്പിടി- ഇന്ദിരാഗാന്ധി റോഡ് വഴി പീടികക്കുന്നിലൂടെ മാള റോഡിൽ പ്രവേശിക്കണം.തൃശൂർ ∙കുറ്റൂർ പൂങ്കുന്നം മെഡിക്കൽ കോളജ് റോഡിൽ ഇന്ന് മുതൽ അറ്റകുറ്റപ്പണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അത്താണി വഴിയും മുണ്ടൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വഴിയും പോകണം.
അധ്യാപകർ
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ (ഓട്ടോണോമസ്) സുവോളജി, സൈക്കോളജി, ഇക്കണോമിക്സ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ്, ജേണലിസം വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 6നു 10ന്. പിഎച്ച്ഡി, നെറ്റ്, ബിരുദാനന്തര ബിരുദത്തിനു 55% ൽ കുറയാത്ത മാർക്ക് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു വെരിഫിക്കേഷൻ നമ്പർ/സർട്ടിഫിക്കറ്റ് ലഭിച്ചവരായിരിക്കണം.
നഴ്സ്
കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിന്റെ ഒഴിവ്. അപേക്ഷകൾ 5ന് 5 നു മുൻപായി മെഡിക്കൽ ഓഫിസർ, കുടുംബാരോഗ്യകേന്ദ്രം കൊടകര – 680684 എന്ന വിലാസത്തിൽ ലഭിക്കണം. 94470 31307.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ചുനക്കര, തമ്പുരാൻ, കോനൂർ, മാതാ മെറ്റൽസ്, കൊരട്ടി ജംക്ഷൻ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.തൃശൂർ ∙ സായ് ജംക്ഷൻ മുതൽ അംബിക ആർക്കേഡ് വരെ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
തൃശൂർ ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് 2ന് അഭിമുഖം നടത്തും. റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ഒറ്റത്തവണയായി 250 രൂപ അടച്ച് റജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് ഫോൺ: 9446228282.മണ്ണുത്തി ∙ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവ്. കൂടിക്കാഴ്ച 9ന് 11ന്. 0487–2370430.