
കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ ഓഹരി വിപണികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നത് ആഗോള സാമ്പത്തിക സാഹചര്യങ്ങളായിരുന്നെങ്കില് ഇപ്പോള്‍ വിപണികളുടെ ചാഞ്ചാട്ടത്തിന് കാരണമാകുന്ന പാക്കിസ്ഥാനുമായുള്ള സംഘര്‍ഷമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിച്ച പ്രതിസന്ധികളുമെല്ലാം അതത് സമയത്ത് ഓഹരി വിപണികളിലും പ്രതിഫലിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തീവ്രവാദികള്‍ പഹല്‍ഗാമില്‍ നടത്തിയ അതിനീചമായ ഭീകരാക്രമണവും ഇന്ത്യന്‍ വിപണികളിലെ ചാഞ്ചാട്ടത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വിപണികളില്‍ ദീര്‍ഘനാളത്തേക്കുള്ള ചാഞ്ചാട്ടത്തിന് കാരണമായിട്ടില്ലെന്ന് മനസിലാക്കാം. വിവിധ സംഘര്‍ഷങ്ങള്‍ക്ക് ശേഷം വിപണികളുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് നോക്കാം..
പുല്‍വാമ ആക്രമണവും തിരിച്ചടിയും
2019 ഫെബ്രുവരി 26 ന്, പാകിസ്ഥാനിലെ ബാലകോട്ടിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തിയ ദിവസം, സെന്‍സെക്സ് 239 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 44 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. എന്നിരുന്നാലും, അടുത്ത ദിവസം, സെന്‍സെക്സ് 165 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഒടുവില്‍ ഫ്ലാറ്റ് ആയി ക്ലോസ് ചെയ്തു. 2019 ലെ പുല്‍വാമ ഭീകരാക്രമണം നേരിയ തോതില്‍ നെഗറ്റീവ് പ്രതികരണത്തിന് കാരണമായി
ഉറി ആക്രമണത്തോടുള്ള പ്രതികരണം
നേരെമറിച്ച്, ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ കാരണം വിപണികള്‍ കുത്തനെ ഇടിഞ്ഞു, സെന്‍സെക്സ് 400 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 156 പോയിന്റും ഇടിഞ്ഞു.
26/11 മുംബൈ ആക്രമണം
2008-ല്‍ മുംബൈയില്‍ നടന്ന 26/11 ആക്രമണത്തിനിടയില്‍ പക്ഷെ ഓഹരി വിപണികളില്‍ നേട്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് രണ്ട് ദിവസത്തെ വ്യാപാര സെഷനുകളില്‍ ഏകദേശം 400 പോയിന്റുകള്‍ നേട്ടം കൈവരിച്ചു. നിഫ്റ്റി 100 പോയിന്റം മുന്നേറി.
കാര്‍ഗില്‍ യുദ്ധം
1999 ലെ കാര്‍ഗില്‍ സംഘര്‍ഷത്തിനിടയില്‍, സെന്‍സെക്സും നിഫ്റ്റിയും ഏകദേശം 33 ശതമാനം നേട്ടമുണ്ടാക്കി. മൂന്ന് മാസത്തെ യുദ്ധകാലത്ത്, സെന്‍സെക്സ് 1,115 പോയിന്റ് ഉയര്‍ന്നു, അതേസമയം നിഫ്റ്റി 319 പോയിന്റ് ഉയര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]