
താമരശേരി ചുരം റോപ് വേ പദ്ധതി പിപിപി മോഡലിൽ: മന്ത്രി മുഹമ്മദ് റിയാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ∙ വയനാട് ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്) മോഡലിൽ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്കെഎംജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയനാടിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണ്. സംസ്ഥാനത്തിന് അനുയോജ്യമായ സാഹസിക ടൂറിസത്തെ സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിനോദസഞ്ചാര വകുപ്പ് നേതൃത്വം നൽകും. മേഖലയിൽ ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ തയാറാക്കാൻ അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ അഡ്വഞ്ചർ ടൂറിസം പാർക്കുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. നിർമിതി ബുദ്ധി ഉൾപ്പെടെയുള്ള നവീന ആശയങ്ങൾ ചേർത്ത് സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉപദേശക സമിതി അംഗം പ്രദീപ് മൂർത്തി, കോർപറേറ്റ് ട്രെയിനർ എം.ടി. മനോജ്, നിർമിതി ബുദ്ധി വിദഗ്ധൻ കമൽ സുരേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് സലീം, കെഎസ്ആർടിസി അസി. ട്രാൻസ്പോർട്ട് ഓഫിസർ പി.കെ.പ്രശോഭ്, നോർത്ത് സോൺ ബജറ്റ് ടൂറിസം സെൽ സോണൽ കോഓർഡിനേറ്റർ സി.ഡി. വർഗീസ്, വിനോദ് കുഞ്ഞപ്പൻ, പി.പി. പ്രവീൺ, ജോജിൻ ടി.ജോയ്, നിസാർ ദിൽവേ, എം.വി. റഫീഖ്, പി.കെ. സാലി എന്നിവർ പ്രസംഗിച്ചു.
സാഹസിക മലകയറ്റത്തിന് കെഎസ്ആർടിസി
ചീങ്ങേരിമല നൈറ്റ് ട്രക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ലാഗ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.സംസ്ഥാനത്ത് നൈറ്റ് ഹിൽ ട്രക്കിങ്ങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സാഹസിക മലകയറ്റം പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.