
ജനകീയ കൂട്ടായ്മയിൽ ഉണ്ടാക്കിയ കൊളന്തക്കടവ് റോഡ് ബലപ്പെടുത്തണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീകണ്ഠപുരം ∙ നാട്ടുകാർ ശ്രമദാനമായി 80 ലോഡ് മണ്ണിട്ട് നന്നാക്കിയ കൊളന്തക്കടവ് റോഡ് സംരക്ഷിക്കാൻ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു. 4 വർഷം മുൻപ് പുഴയിലേക്ക് ഇടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡാണ് പിന്നീട് നാട്ടുകാർ നന്നാക്കിയെടുത്തത്. തവറൂലിൽ നിന്ന് ചെങ്ങളായിയിലേക്ക് പോകുന്ന ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചറിയ വാഹനങ്ങളെല്ലാം ഇതു വഴിയാണ് പോകുന്നത്. മണ്ണിട്ട ഭാഗം കെട്ടി ബലപ്പെടുത്താത്തത് കൊണ്ട് മഴക്കാലത്ത് പുഴ നിറയുമ്പോൾ ഒലിച്ചു പോകുമോ എന്ന ആശങ്കയുണ്ട്.
ചെങ്ങളായി പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഇവിടെ മുളകളോ, പുല്ലോ നട്ടു പിടിപ്പിക്കണമെന്നാണ് ആവശ്യം. പുഴയോരത്തെ കൂറ്റൻ മരം ഇളകി പുഴയിലേക്ക് വീണപ്പോഴാണ് ഇവിടുത്തെ റോഡ് പുഴയിലേക്ക് ഇടിഞ്ഞത്. ചെങ്ങളായി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള തിരദേശ റോഡുകളിൽ ഒന്നാണിത്. ഒരു കാലത്ത് തവറൂൽ, പാറക്കാടി നിവാസികൾ മുഴുവൻ ഇതു വഴിയാണ് ചെങ്ങളായിയിലേക്ക് പോയിരുന്നത്.