
പുഴയിലെ ‘മിസ് കേരളയെ’ പിടിച്ചു; 4 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം ∙ വനത്തിലെ പുഴയിൽനിന്ന്, വംശനാശഭീഷണി നേരിടുന്ന ‘മിസ് കേരള’ മീനിനെ പിടിച്ച 4 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പാണത്തൂർ കരിക്കെ തോട്ടത്തിലെ യൂനസ് (36), നിയാസ് (29), പാണത്തൂർ പരിയാരത്തെ സതീഷ് (30), ബാപ്പുങ്കയത്തെ അനീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനത്തടി റിസർവ് വനത്തിലെ മഞ്ഞടുക്കം പുഴയിൽനിന്നാണ് ഇവർ മീൻ പിടിച്ചത്. മിസ് കേരള ഉൾപ്പെടെ മീനുകളെ തോട്ട പൊട്ടിച്ച് പിടിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണുന്ന പുഴ മത്സ്യമാണ് മിസ് കേരള (ചെങ്കണിയാൻ). പുണ്ട്യസ് ഡെനിസോണി (Puntius denisoni) എന്നാണ് ശാസ്ത്രീയ നാമം.