
നിർത്തിയിട്ട ലോറിയിൽനിന്ന് 14 ലക്ഷം രൂപ കവർന്ന കേസ്: 2 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി ∙ എരഞ്ഞോളി പാലത്തിനു സമീപം നിർത്തിയിട്ട ലോറിയിൽനിന്ന് 14 ലക്ഷം രൂപ കവർന്ന കേസിൽ ലോറിയിലെ ക്ലീനർ ഉൾപ്പെടെ 2 പേർ പിടിയിൽ.ക്ലീനർ വടക്കുമ്പാട് ശ്രീനാരായണ സ്കൂളിനു സമീപം മീത്തലെ വടയിൽ ടി.കെ.ജറീഷ്, വടക്കുമ്പാട് പുതിയ റോഡ് ദയാലയം വീട്ടിൽ എം.സി.അഫ്നാസ് എന്നിവരാണു പിടിയിലായത്. മുംബൈയിൽ നിന്നെത്തിയ ലോറി എരഞ്ഞോളി പാലത്തിനു സമീപം നിർത്തിയിട്ടതായിരുന്നു. വണ്ടിയുടെ ചില്ല് തകർത്തു ഡ്രൈവറുടെ സീറ്റിനു പിറകിൽ ബാഗിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. ഉടമ വടകര ചോളംവയൽ ആശാപുരത്ത് പ്രജീഷിന്റെ പരാതിയിലാണു കേസെടുത്തത്.എസ്ഐ പ്രശോഭും സംഘവുമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.