
കൊച്ചി: സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് കേസിൽ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. സിനിമ മേഖലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത അപൂര്‍വം ചിലരെ ഉള്ളുവെന്ന് ലിബർട്ടി ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായി ആളുകളെ ഇത്തരത്തിൽ പിടിക്കുന്നതിൽ എതിര്‍പ്പില്ല.
എന്നാൽ, സിനിമ ഷൂട്ടിങ് ലോക്കേഷനിൽ വന്ന് പരിശോധന നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാൽ കോടികളുടെ നഷ്ടമാണുണ്ടാകുക. ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. ആളുകളുടെ ഫ്ലാറ്റുകളിലും മറ്റിടങ്ങളിലും പരിശോധന നടത്തുകയും ലഹരി പിടികുടുകയും ചെയ്യുന്നതിന് എതിരല്ല.
ഇന്ത്യൻ സിനിമയിൽ മുഴുവൻ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തിൽ മാത്രമല്ല. അപൂര്‍വം ആളുകള്‍ മാത്രമാണ് സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കാത്തവരായിട്ടുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍, ടെക്നീഷ്യൻമാര് തുടങ്ങിയ ഭൂരിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട്. അവര്‍ മുറിയിൽ പോയും രഹസ്യമായിട്ടുമൊക്കെ ഉപയോഗിക്കുന്നുണ്ടാകും. അതൊന്നും നിര്‍മാതാക്കള്‍ക്ക് തടയാനാകില്ല.
അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനെ ലോക്കേഷനിൽ വെച്ച് പിടികൂടുമ്പോള്‍ ആ സിനിമ തന്നെ മുടങ്ങുന്ന അവസ്ഥയുണ്ട്. കുറഞ്ഞ അളവിൽ കൈവശം വെച്ചാൽ ജാമ്യം കിട്ടുന്ന കുറ്റം മാത്രമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വ്യാപകമാണ്. ഇപ്പോഴാണ് പുതിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാൻ തുടങ്ങിയത്. മുമ്പ് മദ്യം സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. കൂടുതൽ അളവിൽ ഇത്തരത്തിൽ ലഹരി വസ്തുക്കള്‍ പിടികൂടിയാൽ അതിലൊക്കെ കര്‍ശന നടപടി ഉണ്ടാകേണ്ടതുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ആ ഫ്ലാറ്റ് സമീര്‍ താഹിറിന്റേത്; സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ സമീര്‍ താഹിറിനെ ചോദ്യം ചെയ്യും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]