
കാഴ്ചവിരുന്നായി രാജമലയിലെ വരയാടിൻകൂട്ടം; വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ മധ്യവേനലവധി ആഘോഷിക്കാനും കാഴ്ചകൾ കാണാനുമായി രാജമലയിലെത്തുന്ന സഞ്ചാരികൾക്കു കാഴ്ചവിരുന്നൊരുക്കി വരയാടിൻകൂട്ടം. കഴിഞ്ഞ ഒരാഴ്ചയായാണ് ടൂറിസം സോണായ രാജമല, താർ – 10, എന്നിവിടങ്ങളിൽ നൂറുകണക്കിന് വരയാടുകൾ സ്ഥിരമായെത്തുന്നത്. മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ രാജമല ഭാഗത്ത് പകൽ സമയത്തും മൂടൽമഞ്ഞ് പതിവാണ്. കനത്ത മൂടൽമഞ്ഞ് വകവയ്ക്കാതെയാണ് പുതുതായി പിറന്നവയുൾപ്പെടെ നൂറുകണക്കിനു വരയാടുകൾ സന്ദർശകരെ തൊട്ടുരുമ്മി ഭയമേതുമില്ലാതെ ടൂറിസം സോണിൽ മേഞ്ഞു നടക്കുന്നത്.
മധ്യവേനലവധി ആരംഭിച്ചെങ്കിലും മൂന്നാറിലെ മറ്റു വിനോദ സഞ്ചാര മേഖലകളിൽ സഞ്ചാരികളുടെ വരവ് കുറവാണ്. എന്നാൽ രാജമലയിൽ പതിവായി സഞ്ചാരികളെത്തുന്നുണ്ട്. ദിവസവും 2880 പേർക്കു മാത്രമേ രാജമലയിൽ സന്ദർശനാനുമതിയുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായി രാജമല ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വനമേഖലകളിലും വരയാടുകളുടെ കണക്കെടുപ്പ് നടക്കുകയാണ്.