
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയൊരു മിനി എസ്യുവി ഉടൻ വിപണിയിൽ അവതരിപ്പക്കുമെന്ന് റിപ്പോർട്ട്. ഈ വാഹനം മാരുതി സുസുക്കി ഹസ്ലർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ മോഡൽ വാഹന നിർമ്മാതാക്കളുടെ നിരയിലേക്ക് പൂർണ്ണമായും പുതിയൊരു കൂട്ടിച്ചേർക്കലായിരിക്കും. ഈ കാർ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ എന്നിവയോട് മത്സരിക്കുകയും ചെയ്യും.
ജപ്പാനിലെ കെയ് കാറുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന കാറാണ് ഹസ്ലർ. ജാപ്പനീസ് ചെറുകാറുകളുടെ സെഗ്മെൻ്റാണ് കെയ് കാറുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ കാർ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാരുതി സുസുക്കി ഹസ്ലറിന്റെ രൂപം അതിന്റെ കെയ് കാർ ഡിഎൻഎയെ പ്രതിനിധീകരിക്കുന്നു. ഇതിന് ചെറിയ പൊക്കവും ബോക്സി ഡിസൈനുമുണ്ട്. രാജ്യത്ത് നേരത്തെ കണ്ട മോഡലിന് വശങ്ങളിൽ പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള ഡ്യുവൽ-ടോൺ രൂപഭാവമുണ്ടായിരുന്നു. ചെറിയ വലിപ്പത്തിലുള്ള ചക്രങ്ങളുള്ള പരന്നതും നിവർന്നുനിൽക്കുന്നതുമായ ബോണറ്റും ഇതിനുണ്ടായിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ, ഇതിന് 3.3 മീറ്ററിൽ താഴെ നീളവും ഏകദേശം 2.4 മീറ്റർ വീൽബേസും ഈ കാറിന് ലഭിക്കും.
സുസുക്കി ഹസ്ലറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിരളമാണ്. എങ്കിലും, 660 സിസി എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിൽ 48 എച്ച്പി പവർ ഉത്പാദിപ്പിക്കുന്നു. 64 എച്ച്പി പവർ ഔട്ട്പുട്ടുള്ള ഒരു ടർബോചാർജ്ഡ് പതിപ്പും ഉണ്ടാകാം. ഈ പവർ യൂണിറ്റുകൾ ഒരു സിവിടിയുമായി ജോടിയാക്കും. കൂടാതെ ഓപ്ഷണൽ എക്സ്ട്രാ ആയി എഡബ്ല്യുഡിയും ഉണ്ടാകും.
സുസുക്കി ഹസ്ലർ എന്നാൽ
2014-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സുസുക്കി ഹസ്ലർ ബോക്സി ടോൾ ബോയ് ഡിസൈനുള്ള ഒരു മൈക്രോ എസ്യുവിയാണ്. ഇത് മാരുതി സുസുക്കി എസ്-പ്രെസ്സോയേക്കാൾ ചെറുതാണ്. സുസുക്കി ഹസ്ലറിന് 3,300 എംഎം നീളവും 2,400 എംഎം വീൽബേസും 1,475 എംഎം വീതിയുമുണ്ട്. ഉണ്ട്. ഇതനുസരിച്ച് മാരുതി സുസുക്കി ആൾട്ടോ കെ 10 അല്ലെങ്കിൽ എംജി കോമറ്റ് ഇവിയുടെ അതേ സെഗ്മെന്റിൽപ്പെടുന്നു.
ഈ മൈക്രോ എസ്യുവി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത് ഒരു പ്രായോഗിക സിറ്റി കാറായിട്ടാണ്. നഗരത്തിലും പരിസരത്തും യാത്ര ചെയ്യുന്നതിനും തിരക്കേറിയ നഗര ട്രാഫിക് സാഹചര്യങ്ങളിൽ ഇത് ഏറെ അനുയോജ്യമാണ്. 660 സിസി പെട്രോൾ എഞ്ചിനിനാണ് സുസുക്കി ഹസ്റ്റ്ലറിന്റെ ഹൃദയം. ഈ എഞ്ചിൻ നാച്ച്വറലി ആസ്പിരേറ്റഡ്, ടർബോചാർജ്ഡ് ഫോമുകളിൽ ലഭ്യമാണ്. നാച്ചുറൽ ആസ്പിറേഷൻ രൂപത്തിൽ 48 ബിഎച്ച്പി പവറും ടർബോചാർജ്ഡ് ഗെയ്സിൽ 64 ബിഎച്ച്പിയും ഉത്പാദിപ്പിക്കാൻ എഞ്ചിന് കഴിയും. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി, ഹസ്ലറിന് ഒരു സിവിടി ലഭിക്കുന്നു, അതേസമയം മാനുവൽ ഗിയർബോക്സ് ഓഫറിൽ ഇല്ല. ഈ കാറിനായി സുസുക്കി ഒരു AWD സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]