
തൃശൂർ ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേത്ര പരിശോധന ക്യാംപ്; ഇരിങ്ങാലക്കുട∙ പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബുമായി ചേർന്ന് നടത്തുന്ന നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാംപ് പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ ഇന്നു നടക്കും. 9446540890.
അധ്യാപക ഒഴിവ്
വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലിഷ് എന്നീ വകുപ്പുകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച മേയ് 13നു 10.30നും കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഹിന്ദി വിഭാഗങ്ങളിലെ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച മേയ് 16നു 10.30നും നടത്തും.
അധ്യാപക ഒഴിവ്
തൃശൂർ ∙ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ വിവിധ വിഷയങ്ങളിലേക്ക് എയ്ഡഡ് ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്കു അഭിമുഖം നടത്തും. 5ന് രാവിലെ 9ന് ഇക്കണോമിക്സ്, 1.30ന് സ്റ്റാറ്റിസ്റ്റിക്സ്, 3ന് മാത്സ്. 7ന് 9ന് ഫിസിക്സ്, 1.30ന് മലയാളം. 8ന് 9ന് കൊമേഴ്സ്, 1.30ന് കെമിസ്ട്രി, 3ന് കംപ്യൂട്ടേഷനൽ ബയോളജി, 9ന് 9ന് സുവോളജി, 11ന് ബോട്ടണി, 1.30ന് ഇംഗ്ലിഷ്. ഉദ്യോഗാർഥികൾ തൃശൂർ കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. 9400137800.
യോഗാ ക്ലാസ്
തൃശൂർ ∙ ജില്ലാ യോഗ അസോസിയേഷൻ സ്ത്രീകൾക്കു മാത്രമായി നടത്തുന്ന ക്ലാസ് നാളെ തുടങ്ങും. 9495552709.
ഗതാഗതം തടസ്സപ്പെടും
തൃശൂർ ∙ കുറ്റൂർ–ചാമക്കാട് റോഡിൽ കലുങ്ക്–ഭിത്തി നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഗതാഗതം പൂർണമായും തടസ്സപ്പെടും. അമല–കുറ്റൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൊട്ടേക്കാട്–മുണ്ടൂർ റോഡ് വഴി പോകണം.