
ആലാ പഞ്ചായത്തിൽ കാട്ടുപന്നിശല്യം; വ്യാപക കൃഷിനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ ∙ ആലായിൽ രൂക്ഷമായ കാട്ടുപന്നിശല്യത്തിൽ വ്യാപക കൃഷി നാശം. 9–ാം വാർഡ് കോടുകുളഞ്ഞിയിൽ മലയാള മനോരമ ഏജന്റ് പൂവപ്പള്ളിൽ ജിജു കൃഷി ചെയ്തിരുന്ന 50 മൂട് ഏത്തവാഴകൾ കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു. കോടുകുളഞ്ഞി മണലേൽ ജോയി, ഈഴത്തോട്ടത്തിൽ കുട്ടൻപിള്ള എന്നിവരുടെ കൃഷിയിടങ്ങളിലെ ഏത്തവാഴകളും കാട്ടുപന്നികൾ നശിപ്പിച്ചു. രണ്ടാഴ്ച മുൻപും ഇത്തരത്തിൽ കാട്ടുപന്നികൾ പലയിടത്തും കൃഷി നശിപ്പിച്ചിരുന്നു.
പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കർഷകർ 6,7,8,9 വാർഡുകളിലാണു ശല്യം രൂക്ഷമായിരിക്കുന്നത്. അതേസമയം കാട്ടുപന്നികളെ പ്രതിരോധിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. നിലവിൽ കാട്ടുപന്നിയെ പ്രതിരോധിക്കാൻ യാതൊരു മാർഗവുമില്ലെന്നും മതിലോ കരുത്തുള്ള കമ്പി വേലിയോ കെട്ടുക മാത്രമാണു വഴിയെന്നും കർഷകർ പറഞ്ഞു. ഷൂട്ടറെ നിയമിക്കുകയോ സോളർവേലി സ്ഥാപിക്കുകയോ വേണമെന്നാണ് കർഷകരുടെ ആവശ്യം.