
ചതിക്കുഴിയൊരുക്കി ദേശീയപാത; മുന്നറിയിപ്പ് പേരിനു മാത്രം, അപകടങ്ങൾ പതിവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ മതിയായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അപകടം പതിവായി. ആഴത്തിൽ കുഴികളെടുത്ത സ്ഥലങ്ങളിൽ പോലും ട്രാഫിക് കോണുകളും റിബണുകളും മാത്രമാണ് മുന്നറിയിപ്പിനുള്ളത്. രാത്രിയിൽ ശ്രദ്ധ തെല്ലൊന്നു പാളിയാൽ വാഹനം കുഴിയിൽ വീഴാം.കഴിഞ്ഞ ദിവസം രാത്രി ആലത്തൂർ സ്വാതി ജംക്ഷനു സമീപം നിർമാണം നടക്കുന്ന സ്ഥലത്തെ കുഴിയിലേക്കു വാൻ വീണു.
കാറുകളും ബൈക്കുകളും അപകടത്തിൽപെടുന്നതും പതിവായി.എവിടെയൊക്കെയാണ് അറ്റകുറ്റപ്പണിക്കായി കുഴിച്ചിട്ടിരിക്കുന്നതെന്നോ എങ്ങനെയാണു പകരം യാത്ര ചെയ്യേണ്ടതെന്നോ സ്ഥിരം യാത്രക്കാർക്കു പോലും അറിയില്ല. ട്രാഫിക് കോണുകളും ഡിവൈഡറുകളും കാറ്റിൽ പറന്നുപോകുന്നതും പതിവാണ്. കല്ലു നിറച്ച ചാക്ക് വച്ചാണു പലയിടത്തും ഇവ ഉറപ്പിച്ചിട്ടുള്ളത്. വാണിയമ്പാറയിൽ ആഴത്തിൽ കുഴിച്ച സ്ഥലങ്ങളിൽ പോലും പേരിനു മാത്രമാണു മുന്നറിയിപ്പ്. ഓരോ ദിവസവും ഓരോ സ്ഥലത്താണു പണി. അറ്റകുറ്റപ്പണി സംബന്ധിച്ചു പൊലീസിനോ മോട്ടർവാഹന വകുപ്പിനോ പോലും കൃത്യമായ അറിയിപ്പു നൽകാറില്ല.