എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കുന്നു
കണ്ണൂർ∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുക്കുന്നത്.
വിജയൻ കെപിസിസി അധ്യക്ഷന്‍ എഴുതിയ കത്തിലെ വിവരങ്ങളാണു പൊലീസ് ചോദിച്ചറിയുന്നത്.
എൻ.എം.വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫിസിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കേസിനെപ്പറ്റി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

