യുഎസും ചൈനയും തമ്മിലെ ഇറക്കുമതി താരിഫ് തർക്കം റബർ വിപണിയെ തളർത്തില്ലെന്ന വിലയിരുത്തലുകളെ തുടർന്ന്, വീണ്ടും മേലോട്ട്. കഴിഞ്ഞദിവസം നഷ്ടത്തിലേക്ക് വീണ ആർഎസ്എസ്-4ന് ബാങ്കോക്കിൽ കിലോയ്ക്ക് ഒരു രൂപ വർധിച്ചു. കേരളത്തിൽ വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. താരിഫ് തർക്കം ചൈനീസ് കമ്പനികളെ ഉലച്ചേക്കാമെങ്കിലും ആഗോളതലത്തിൽ വലിയ തിരിച്ചടിക്ക് സാധ്യതയില്ലെന്നാണ് നിരീക്ഷക വാദങ്ങൾ.

മികച്ച ഡിമാൻഡ് നിലനിൽക്കുകയാണെങ്കിലും കുരുമുളക് വില താഴേക്കു നീങ്ങുന്നു. കൊച്ചിയിൽ അൺ-ഗാർബിൾഡിന് വില 300 രൂപ കുറഞ്ഞു. അതേസമയം, വെളിച്ചെണ്ണ വിലയിൽ മാറ്റമില്ലെങ്കിലും റെക്കോർഡ് നിരക്കിൽ തുടരുകയാണ്. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല. ഏലത്തിന് മികച്ച വാങ്ങൽ താൽപര്യമുണ്ട്. വിലയും അതിനനുസരിച്ച് മെല്ലെ കരകയറ്റം തുടങ്ങിയെന്നത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമാണ്.

കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity News: Rubber price remains steady amid surge in international price, black pepper falls.