
മാഹിയിൽ മദ്യവില കൂടും | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Mahe Liquor Prices to Soar | Excise Duty Hike Announced | Malayala Manorama Online News
മാഹി ∙ എക്സൈസ് തീരുവകൾ 50% വരെ വർധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, മാഹിയിലടക്കം മദ്യവില വർധിക്കും. വിവിധ മദ്യങ്ങളുടെ വിലയിൽ 10% മുതൽ 50% വരെ വർധനയ്ക്കാണു സാധ്യത.
മദ്യവിൽപന ഔട്ലെറ്റുകളുടെ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനും നിർദേശമുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല.
സാമൂഹികക്ഷേമ പദ്ധതികൾക്ക് 500 കോടി രൂപ അധികം കണ്ടെത്താനാണ് വിവിധ തീരുവകൾ വർധിപ്പിക്കുന്നതെന്നാണു സർക്കാർ പറയുന്നത്. മദ്യവിലവർധനയിലൂടെ മാത്രം 350 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ.
മാഹിയിലും പുതുച്ചേരിയിലെ മറ്റു ഭാഗങ്ങളിലും മദ്യവില കൂടിയാലും കേരളം ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളെക്കാൾ വില കുറവുതന്നെയായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Mahe liquor prices are set to increase by up to 50% following a Puducherry cabinet decision to raise excise duties.
The price hike aims to generate additional revenue for social welfare schemes.
mo-news-common-liquor mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-exciseduty 5bgj047i67fvkv89ea8rphhuv5 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]