
ഇടുക്കി ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കർഷകർക്ക് ജൈവ സർട്ടിഫിക്കേഷൻ
രാജാക്കാട് ∙ രാജാക്കാട് കൃഷിഭവന് കീഴിലുള്ള പ്രദേശങ്ങളിൽ ജൈവരീതിയിൽ ഏലം, ജാതി, കുരുമുളക്, ഗ്രാമ്പു, പച്ചക്കറി, വാഴ എന്നിങ്ങനെ ഏതു വിളകളും കൃഷി ചെയ്യുന്ന കർഷകർക്ക് ജൈവ സർട്ടിഫിക്കേഷന് അവസരം. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പിജിഎസ് സർട്ടിഫിക്കേഷനാണ് കൃഷിഭവൻ വഴി കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നത്.
ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് വിപണിയിൽ മികച്ച വില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിയിടത്തിന് ജൈവ സർട്ടിഫിക്കേഷൻ ആവശ്യമുള്ളവർ 29ന് 11ന് രാജാക്കാട് ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടത്തുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ കരം തീർത്ത രസീത്, ആധാർ പകർപ്പ് എന്നിവ കാെണ്ടുവരണം.
ജോലി ഒഴിവ്
കരിമണ്ണൂർ ∙ ആർദ്രം പദ്ധതിയിൽ കരിമണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കും. തിരുവിതാംകൂർ കൊച്ചി മെഡിക്കൽ റജിസ്ട്രേഷനുള്ള എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മേയ് 5ന് 2ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കോഴ്സ്
തൊടുപുഴ ∙ ഫിസിക്സ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ബിരുദ, എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർഥികൾക്കായി കാലിബ്രേഷൻ ആൻഡ് മെട്രോളജി കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു. മേയ് 12ന് ആരംഭിക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ്ലൈൻ കോഴ്സ് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിലാണ് നടക്കുക. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി മേയ് 11. 9495999655.