
കോഴിക്കോട് ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ തിരുവല്ല– ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽപാലത്തിന്റെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി ഇന്നു കോട്ടയം പാതയിൽ ഗതാഗതനിയന്ത്രണം.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 11– 3: ബാലുശ്ശേരി ഗാന്ധിപാർക്ക്, പോസ്റ്റ് ഓഫിസ്, ജയ ഓഡിറ്റോറിയം, സെഞ്ചറി കോംപ്ലക്സ്.
ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു
കൊടുവള്ളി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. അഭിമുഖം മേയ് 3ന് രാവിലെ 11ന് കൊടുവള്ളി നഗരസഭ ഓഫിസിൽ.
ഫുട്ബോൾ ടൂർണമെന്റ് ഇന്നു മുതൽ
കോടഞ്ചേരി∙ കോടഞ്ചേരി സ്പോർട്സ് ക്ലബ് (കെഎസ്സി) സംഘടിപ്പിക്കുന്ന മൂന്നാമത് ഞള്ളിമാക്കൽ ഏബ്രഹാം ആൻഡ് ബ്രിജീത്ത മെമ്മോറിയൽ പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നു മുതൽ മേയ് 3 വരെ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതൽ നടക്കും.വിജയികൾക്ക് 15,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും നൽകും.