
ആറുവരിക്കുതിപ്പ്: തലപ്പാടി–ചെങ്കള 39 കിലോമീറ്റർ ദേശീയപാത നിർമാണം പൂർത്തിയായി; ഉദ്ഘാടനം മേയ് അവസാനം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നു ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലെ ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. മേയ് അവസാനത്തോടുകൂടി ഉദ്ഘാടനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അതിവേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താം എന്ന നേട്ടമുണ്ടെങ്കിലും പുതിയ ദേശീയപാതയിൽ ഒട്ടേറെ സുരക്ഷാ നിർദേശങ്ങളുമുണ്ട്. അവ പാലിക്കാതെ വാഹനമോടിച്ചാൽ മറ്റു വാഹനങ്ങൾക്കും അപകടമുണ്ടാകും. സർവീസ് റോഡിൽനിന്നു പ്രധാന പാതയിലേക്കും പ്രധാന പാതയിൽനിന്നു സർവീസ് റോഡിലേക്കും കയറാനും ഇറങ്ങാനും ദേശീയപാതയിൽ പ്രത്യേക സ്ഥലങ്ങളുണ്ട്.
നമുക്ക് പോകേണ്ട സ്ഥലത്തിന് തൊട്ടരികിലുള്ള എക്സിറ്റ് വഴി സർവീസ് റോഡിലേക്ക് പ്രവേശിക്കാവുന്നതാണ്. സർവീസ് റോഡിലൂടെ മുന്നോട്ടുപോയാൽ എൻട്രി ചെയ്യാനുള്ള ഇടങ്ങളും ലഭിക്കും. അതിലൂടെ മാത്രമെ പ്രധാന പാതയിലേക്ക് കയറാനാകൂ. സർവീസ് റോഡിന്റെ പണി ചിലയിടങ്ങളിൽ പൂർത്തിയാകാനുണ്ട്. പ്രധാന പാതയിൽ അന്തിമ മിനുക്കുപണികൾ, ദിശാബോർഡ് സ്ഥാപിക്കൽ ഉൾപ്പെടെ ബാക്കിയുണ്ട്. പണി പൂർത്തിയാകുന്ന മുറയ്ക്ക് എക്സിറ്റ്, എൻട്രി പോയിന്റുകളിൽ നേരിയ മാറ്റം ഉണ്ടായേക്കാം.
സ്ഥലങ്ങൾ തമ്മിലുള്ള ദൂരം
തലപ്പാടി –ചെങ്കള ഭാഗത്തേക്ക്
തലപ്പാടി നിന്ന് ഒരു കിലോമീറ്റർ കഴിഞ്ഞ് തുമിനാട്– എക്സിറ്റ് (മാട വരെയുള്ള വാഹനങ്ങൾ) , 3 കിലോമീറ്റർ കഴിഞ്ഞ് മഞ്ചേശ്വരം – എക്സിറ്റ് (പൊസോട്ട് വരയുള്ള വാഹനങ്ങൾ), 4 കിലോമീറ്റർ കഴിഞ്ഞ് മഞ്ചേശ്വരം ടൗൺ എൻട്രി, ഒരു കിലോമീറ്റർ കഴിഞ്ഞ് മഞ്ചേശ്വരം പമ്പ് – എൻട്രി, മൂന്നര കിലോമീറ്റർ കഴിഞ്ഞ് ഹൊസങ്കടി ടൗൺ മുതൽ ഉപ്പള ചെക്പോസ്റ്റ് – എക്സിറ്റ്, അര കിലോമീറ്റർ കഴിഞ്ഞ് സർവീസ് റോഡ് എൻഡ് പോയിന്റ് – എൻട്രി, അര കിലോമീറ്റർ കഴിഞ്ഞ് ഉപ്പള പാലത്തിനു ശേഷം – എക്സിറ്റ് (ഉപ്പള സ്കൂൾ വരെയുള്ള വാഹനങ്ങൾ), 2 കിലോമീറ്റർ കഴിഞ്ഞ് ഹിദായത്ത് നഗർ– എക്സിറ്റ് ( ഉപ്പള ടൗൺ, കൈക്കമ്പ, നയാബസാർ വരെയുള്ള വാഹനങ്ങൾ), 2 കിലോമീറ്ററിനുള്ളിൽ ഉപ്പള ഫ്ലൈഓവർ കഴിഞ്ഞ ഉടൻ ( ഹനഫി ബസാർ) – എൻട്രി, ഒന്നര കിലോമീറ്റർ കഴിഞ്ഞ് ഐല ക്ഷേത്രം – എൻട്രി, 2 കിലോമീറ്റർ കഴിഞ്ഞ് ബന്തിയോട് വെഹിക്കിൾ അണ്ടർപാസിനു മുൻപ് മല്ലംകൈ (ഷിറിയ പാലം വരെയുള്ള വാഹനങ്ങൾ) – എക്സിറ്റ്, ഒരു കിലോമീറ്റർ കഴിഞ്ഞ് ബന്തിയോട് വെഹിക്കിൾ അണ്ടർപാസിനു ശേഷം (ബന്തിയോട്)– എൻട്രി, രണ്ടു കിലോമീറ്റർ കഴിഞ്ഞ് ഷിറിയ പാലത്തിനു മുൻപ് – എൻട്രി, ആരിക്കാടി – എക്സിറ്റ് (കുമ്പള പാലത്തിനു മുൻപ് വരെയുള്ള വാഹനങ്ങൾ),
ഒന്നര കിലോമീറ്റർ കഴിഞ്ഞ് ആരിക്കാടി – എക്സിറ്റ് (കുമ്പള പാലം മുൻപ് വരെയുള്ള വാഹനങ്ങൾ), ഒന്നര കിലോമീറ്റർ കഴിഞ്ഞ് ആരിക്കാടി വെഹിക്കിൾ അണ്ടർപാസ് കഴിഞ്ഞ് (ആരിക്കാടി ഹനുമാൻ ക്ഷേത്രം– എൻട്രി, ഒരു കിലോമീറ്റർ കുമ്പള പാലം കഴിഞ്ഞ് – എക്സിറ്റ് (കുമ്പള, പെർവാട്, സീതാംഗോളി വരെയുള്ള വാഹനങ്ങൾ ), ഒന്നര കിലോമീറ്റർ കഴിഞ്ഞ് മാവിനക്കട്ട – എൻട്രി , ഒരു കിലോമീറ്റർ കഴിഞ്ഞ് പെർവാഡ് പെട്രോൾ പമ്പ്– എക്സിറ്റ് (മൊഗ്രാൽ ടൗൺ മുതൽ മൊഗ്രാൽ പാലം വരെയുള്ള വാഹനങ്ങൾ ), ഒരു കിലോമീറ്റർ കഴിഞ്ഞ് മൊഗ്രാൽ ടൗൺ മൊഗ്രാൽ പാലത്തിനു മുൻപ് പഴയ മുസ്ലിംലീഗ് ഓഫിസിനു സമീപം– എൻട്രി,
മൊഗ്രാൽ പാലം കഴിഞ്ഞ് മൊഗ്രാൽപുത്തൂർ കടവത്ത് എക്സിറ്റ് (മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസ് വരെയുള്ള വാഹനങ്ങൾ), ഒരു കിലോമീറ്റർ കൂടി കഴിഞ്ഞ് പന്നിക്കുന്നിൽ (ചൗക്കി വെഹിക്കിൾ അണ്ടർപാസിനു മുൻപ്) എക്സിറ്റ് (ചൗക്കി സിപിസിആർ ഐ വരെയുള്ള വാഹനങ്ങൾ), ഒരു കിലോമീറ്ററിനുള്ളിൽ കല്ലങ്കൈയ്ക്കും ചൗക്കിയിലും ഇടയിൽ (ചൗക്കി വിയുപി കഴിഞ്ഞ്)– എൻട്രി, അരക്കിലോമീറ്റർ കഴിഞ്ഞ് അടുക്കത്ത് ബയൽ സുബ്രഹ്ണ്യ മന്ദിരം സമീപം– എക്സിറ്റ് (വിദ്യാനഗർ വരെയുള്ള വാഹനങ്ങൾ, കലക്ടറേറ്റ് ജംക്ഷൻ, സന്തോഷ് നഗർ വരെയുള്ള വാഹനങ്ങൾ) കാസർകോട് ടൗൺ,പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ അണങ്കൂർ വരെ പോകേണ്ട വാഹനങ്ങൾ ഇവിടെ നിന്നു സർവീസ് റോഡിലേക്ക് ഇറങ്ങണം.
അടുക്കത്ത് ബയൽ നിന്ന് 5 കിലോമീറ്റർ കഴിഞ്ഞ് (കാസർകോട് ഉയരപ്പാത കഴിഞ്ഞ്) അണങ്കൂർ ഹോട്ടൽ വെൽവിഷർ സമീപം– എൻട്രി, 1.5 കിലോമീറ്റർ കഴിഞ്ഞ് വിദ്യാനഗർ ബിസി റോഡ് കലക്ടറേറ്റ് ജംക്ഷൻ കഴിഞ്ഞ് പഴയ സിപിഎം ഓഫിസ് സമീപം– എൻട്രി, രണ്ട് കിലോമീറ്റർ കഴിഞ്ഞ് നാലാംമൈൽ ഇ.കെ.നായനാർ ആശുപത്രി – എക്സിറ്റ് ( ഇ.കെ.നായനാർ ആശുപത്രി), ഒരു കിലോമീറ്റർ കഴിഞ്ഞ് ചെങ്കള – എൻട്രി.
മംഗളൂരു ഭാഗത്തേക്ക്
ചെങ്കള – എക്സിറ്റ് ( ഇ.കെ.നായനാർ ആശുപത്രി, സന്തോഷ്നഗർ, നായന്മാർമൂല ഭാഗത്തേക്കുള്ള വാഹനങ്ങൾ), രണ്ടു കിലോമീറ്റർ കഴിഞ്ഞ് സന്തോഷ് നഗറിനു മുൻപ് പാണലം – എൻട്രി, 1.5 കിലോമീറ്റർ കഴിഞ്ഞ് ബിസി റോഡ് ഡിസിസി ഓഫിസിനും കലക്ടറേറ്റ് ജംക്ഷനും മുൻപ് ( കലക്ടറേറ്റ് ജംക്ഷൻ, വിദ്യാനഗർ വരെയുള്ള വാഹനങ്ങൾ)– എക്സിറ്റ്, ഒന്നര കിലോമീറ്റർ (വിദ്യാനഗർ കഴിഞ്ഞ്) അണങ്കൂർ സുനിൽ ലോഡ്ജ് സമീപം – എൻട്രി, ഒരു കിലോമീറ്റർ കഴിഞ്ഞ് നുള്ളിപ്പാടി, കാസർകോട് ഉയരപാത എത്തും മുൻപ് – എക്സിറ്റ് (കാസർകോട് ടൗൺ, കാഞ്ഞങ്ങാട്, അടുക്കത്ത്ബയൽ, എരിയാൽ വരെയുള്ള വാഹനങ്ങൾ), 4 കിലോമീറ്റർ കഴിഞ്ഞ് അടുക്കത്ത്ബയൽ (കാസർകോട് ഉയരപ്പാത കഴിഞ്ഞ്) – എൻട്രി,
ഒന്നര കിലോമീറ്റർ കഴിഞ്ഞ് സിപിസിആർഐ എത്തും മുൻപ് – എക്സിറ്റ് (ചൗക്കി,ഉളിയത്തടുക്ക, മൊഗ്രാൽപാലം വരെയുള്ള വാഹനങ്ങൾ), ഒരു കിലോമീറ്റർ കഴിഞ്ഞ് കല്ലങ്കൈയിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസ് സമീപം – എൻട്രി, 2 കിലോമീറ്റർ കഴിഞ്ഞ് മൊഗ്രാൽപുത്തൂർ ടൗൺ ( മൊഗ്രാൽ പാലത്തിനു മുൻപ്) എൻട്രി, 1 കിലോമീറ്റർ കഴിഞ്ഞ് മൊഗ്രാൽ ടൗൺ – എക്സിറ്റ് (ദേവിനഗർ വരെയുള്ള വാഹനങ്ങൾ), മൊഗ്രാൽ അടിപ്പാത കഴിഞ്ഞ് – എൻട്രി (പെർവാഡ് വരെയുള്ള വാഹനങ്ങൾ), മൊഗ്രാൽ ടൗണിൽ നിന്ന് 2 കിലോമീറ്റർ കഴിഞ്ഞ് ദേവിനഗർ – എക്സിറ്റ് ( കുമ്പള ടൗൺ, സീതാംഗോളി, കുമ്പള പാലം വരെയുള്ള വാഹനങ്ങൾ), അര കിലോമീറ്റർ കഴിഞ്ഞ് കുമ്പള ജംക്ഷൻ – എൻട്രി,
ഒന്നര കിലോമീറ്റർ കഴിഞ്ഞ് ആരിക്കാടി കടവ് – എക്സിറ്റ് (ഷിറിയ പാലം,ആരിക്കാടി, ബംബ്രാണ വരെയുള്ള വാഹനങ്ങൾ), ഒന്നര കിലോമീറ്റർ കഴിഞ്ഞ് ആരിക്കാടി വിയുപി കഴിഞ്ഞ് – എൻട്രി, ഒന്നര കിലോമീറ്റർ കഴിഞ്ഞ് ഷിറിയ പോസ്റ്റ് ഓഫിസ് – എക്സിറ്റ് (മുട്ടംഗേറ്റ് വാഹനങ്ങൾ), 2 കിലോമീറ്റർ കഴിഞ്ഞ് ബന്തിയോട് പള്ളി – എക്സിറ്റ് (ബന്തിയോട് ടൗൺ, കയ്യാർ വാഹനങ്ങൾ) , ഒരു കിലോമീറ്റർ കഴിഞ്ഞ് ബന്തിയോട് ടൗൺ കഴിഞ്ഞ് (മള്ളംകൈ) – എൻട്രി , ഒന്നര കിലോമീറ്റർ മംഗൽപാടി പാലം കഴിഞ്ഞ് (കുക്കാർ) – എക്സിറ്റ് (മംഗൽപാടി താലൂക്ക് ആശുപത്രി), കൈക്കമ്പ, നയാബസാർ, ഉപ്പള ടൗണിനു മുൻപെയുള്ള വാഹനങ്ങൾ),
ഒന്നര കിലോമീറ്റർ ഉപ്പള ടൗണിനു മുൻപ് ഹനഫി ബസാർ – എക്സിറ്റ് (ഉപ്പള ടൗൺ,റെയിൽവേ സ്റ്റേഷൻ, ഉപ്പള പാലം, ഉപ്പള പുഴ വരെയുള്ള വാഹനങ്ങൾ), ഒന്നേകാൽ കിലോമീറ്റർ ഉപ്പള ടൗൺ കഴിഞ്ഞ് – എൻട്രി( ഹിദായത്ത് നഗർ വരെയുള്ള വാഹനങ്ങൾ), ഒന്നര കിലോമീറ്റർ ഉപ്പള പാലത്തിനു മുൻപ് – എൻട്രി (സർവീസ് റോഡ് എൻഡ് വരെയുള്ള വാഹനങ്ങൾ), 2 കിലോമീറ്റർ ഉപ്പള പാലം കഴിഞ്ഞ് ഹൊസങ്കടി – എക്സിറ്റ് (പൊസോട്ട് വരെയുള്ള വാഹനങ്ങൾ), 2 കിലോമീറ്റർ ഹൊസങ്കടി കഴിഞ്ഞ്– എൻട്രി (മെയിൻ കാര്യേജ്), ഒന്നേകാൽ കിലോമീറ്റർ പൊസോട്ട് പാലം കഴിഞ്ഞ് ട്രക്ക് ലേ ബൈ, റെയിൽവേ സ്റ്റേഷൻ)– എക്സിറ്റ്, അര കിലോമീറ്റർ മഞ്ചേശ്വരം ടൗണിനു മുൻപ് – എക്സിറ്റ് (തുമിനാട് വരെയുള്ള വാഹനങ്ങൾ), ഒന്നര കിലോമീറ്റർ പത്താം മൈൽ– എൻട്രി, ഒന്നര കിലോമീറ്റർ തുമിനാട് ടൗൺ – എക്സിറ്റ്. അരക്കിലോമീറ്റർ കഴിഞ്ഞ് കർണാടക ദേശീയപാത (തലപ്പാടി).