
കുഞ്ഞു ഹൃദയത്തിന്റെ താളം വീണ്ടെടുക്കാൻ ഇടപെട്ടു; മമ്മൂട്ടിയോട് നേരിട്ടു നന്ദി പറയണം, നിദ ഫാത്തിമയുടെ കുടുംബത്തിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മകളുടെ കുഞ്ഞു ഹൃദയത്തിന്റെ താളം വീണ്ടെടുക്കാൻ ഇടപെട്ട മമ്മൂട്ടിയെ നേരിട്ടു കാണമെന്ന തിരൂർക്കാട്ടെ കുടുംബത്തിന്റെ ആഗ്രഹം നടനെ അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ. മൂന്നര വയസ്സുകാരി നിദ ഫാത്തിമയുടെ 7 ലക്ഷം രൂപ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചത് മമ്മൂട്ടി രക്ഷാധികാരിയായ കെയർ ആൻഡ് ഷെയർ ആണ്.ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ പിതാവ് അലിയാണ് മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹമറിയിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് മമ്മൂട്ടിയെ ഇക്കാര്യം അറിയിച്ചത്. മറുപടി ലഭിച്ചിട്ടില്ല. സൗകര്യപ്രദമായ സ്ഥലത്ത് അതിന് സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സാധാരണ ഹൃദയത്തിന് താഴെ ഭാഗത്ത് 2 അറ ഉണ്ടാകുമെങ്കിലും നിദയ്ക്ക് ജന്മനാ ഒരു അറ മാത്രമാണുള്ളത്. ജനിച്ച് 3 മാസത്തിനിടെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. 4 വയസ്സിനു മുൻപേ നിർദേശിച്ച ശസ്ത്രക്രിയയാണ് ഇപ്പോൾ കഴിഞ്ഞത്. ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഈ വിവരങ്ങൾ സുഹൃത്ത് കുഞ്ഞാപ്പു വഴിയാണ് മമ്മൂട്ടിയുടെ ആരാധകൻ ജസീർ അറിഞ്ഞതും മമ്മൂട്ടിക്ക് സഹായം അഭ്യർഥിച്ച് സന്ദേശമയച്ചതും.