
കോട്ടയം ജില്ലയിൽ ഇന്ന് (26-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിക്കും
തലയോലപ്പറമ്പ് ∙ പൊതുമരാമത്തു വകുപ്പ് തലയോലപ്പറമ്പ് സെക്ഷൻ ഓഫിസിനു കീഴിൽ വരുന്ന ശാന്തിപുരം ഇലഞ്ഞി റോഡിൽ ( ഇലഞ്ഞി മരങ്ങോലി റോഡുമായി ചേരുന്ന ഭാഗം) കലുങ്കിന്റെ നിർമാണം ആരംഭിക്കുന്നതിനാൽ 28 മുതൽ വാഹന ഗതാഗതം നിരോധിക്കും.
വൈദ്യുതി മുടക്കം
പൊൻകുന്നം. കാരിപൊയ്ക, ചിറക്കടവ് ആൽത്തറ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
ഇളങ്ങുളം. ഇളങ്ങുളം പള്ളി, പന്തമാക്കൽ, പനമറ്റം കവല എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ കാടൻചിറ, പുളിയാംകുന്ന്, മാന്നില നമ്പർ 1, മാന്നില നമ്പർ 2, എസ്റ്റീം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ യൂണിവേഴ്സിറ്റി, മെഡിക്കൽ കോളജ്, എസ്എച്ച് മൗണ്ട്, പുഞ്ച, വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ഐസിഎച്ച്, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം 11 കെവി ഫീഡറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ മാവേലിമുട്ട്, തുമ്പേക്കളം, മുപ്പായ്ക്കരി, ബസാർ, കുഴികണ്ടം, പുതിയകാവ്, സെന്റ് ജോർജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ മാർക്കറ്റ്, തേൻകുളം, ആര്യാസ് ഫെയർ മൗണ്ട്, ലയ റസിഡൻസി, മറ്റം, ഷോപ്പിങ് കോംപ്ലക്സ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ മാന്തുരുത്തി, നെടുംകഴി, ഐക്കുളം, 12-ാം മൈൽ, കേളചന്ദ്ര, ചേർക്കോട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മാളിയേക്കൽപ്പടി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
രോഗ നിർണയ ക്യാംപ് നാളെ
പുഞ്ചവയൽ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്, വേദ മെഡിക്കൽ സെന്റർ ആൻഡ് ലബോറട്ടറി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ രോഗ നിർണയ ക്യാംപ് നാളെ നടത്തും. യൂണിറ്റ് പ്രസിഡന്റ് പി.ഡി.ജോൺ പൗവ്വത്തിന്റെ അധ്യക്ഷതയിൽ ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ ഉദ്ഘാടനം ചെയ്യും.
സമ്മർ ക്യാംപ്
കോട്ടയം ∙ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും, ദി കളരിക്കൽ ട്രസ്റ്റ് തോട്ടയ്ക്കാടും ചേർന്ന് മേയ് 2 മുതൽ 4 വരെ തോട്ടയ്ക്കാട് നവയോഗ ആയുർഗ്രാമിൽ ഇൻസ്പെയർ ’25 ഐഐഎസ്ടി @ സ്കൂൾസ് ത്രിദിന സമ്മർ ക്യാംപ് നടത്തും. 7 – 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. റജിസ്ട്രേഷന്– ഫോൺ: 9746145245.
ഷട്ടിൽ ടൂർണമെന്റ്
കറുകച്ചാൽ ∙ മിസംപടി നീവ് ഇൻഡോർ കോർട്ടിൽ 27ന് 2ന് ഷട്ടിൽ ടൂർണമെന്റ് (ഡബിൾസ്) നടത്തും. ആദ്യം പേര് റജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്കാണ് അവസരം. വിജയിക്കുന്ന 4 ടീമുകൾക്ക് കാഷ് അവാർഡ് നൽകും. ഫോൺ: 9747899863.
ഗെസ്റ്റ് അധ്യാപക ഒഴിവ്
പാലാ ∙ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ കൊമേഴ്സ് എജ്യുക്കേഷൻ, ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ, മാത്തമാറ്റിക്സ് എജ്യുക്കേഷൻ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എംഎഡും രണ്ടിനും 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ് / പിഎച്ച്ഡി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ മേയ് 12നു മുൻപ് അപേക്ഷയും ബയോഡേറ്റയും കോളജ് ഓഫിസിൽ നൽകണം. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. principal(@stete.ac.inഫോൺ: 85476 39537.