എറണാകുളം: യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്ക്ക് ദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിക്കെതിരെ കേസെടുത്ത് കോടതി.
കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് കോടതി സമൻസ് അയച്ചു.
2009 നവംബര്‍ 29 നാണ് ഉടുമ്ബൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടകത്തെ തുടര്‍ന്ന് യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ശേഷം യുവാവിന്റെ അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതര്‍ വിദേശികള്‍ക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
സംഭവത്തില്‍ വിശദീകരണവുമായി ലേക്ഷോര് ആശുപത്രിയും രംഗത്തുവന്നിട്ടുണ്ട്. മസ്തിഷ്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റേതെന്നാണ് ആശുപത്രിയുടെ വാദം. കൃത്യമായ ചികിത്സ നല്‍കിയെന്നും കുടുംബത്തിന്റെ അനുവാദത്തോടെയാണ് അവയവ മാറ്റം നടത്തിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
The post ”യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുത്തു; അവയവങ്ങള്‍ വിദേശിയ്ക്ക് ദാനം ചെയ്തു”; ഡോക്ടറുടെ പരാതിയില്‍ ലേക്ഷോര് ആശുപത്രിക്കെതിരെ കേസെടുത്ത് കോടതി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]