
വ്യാപാരികളുടെ നികുതി കുടിശിക: ജൂൺ 30 വരെ ഇളവ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kerala Extends Tax Amnesty for Traders Until June 30 | Malayala Manorama Online News
തിരുവനന്തപുരം ∙ വ്യാപാരികൾക്ക് ഇളവുകളോടെ നികുതി കുടിശിക ജൂൺ 30 വരെ തീർപ്പാക്കാം. ബജറ്റിൽ പ്രഖ്യാപിച്ച ജനറൽ, പ്രളയ സെസ്, ബാർ ഹോട്ടൽ ആംനെസ്റ്റികളും ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീമും വഴിയാണ് ഇളവു ലഭിക്കുക .
നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവാണ് ജനറൽ ആംനെസ്റ്റിയിൽ 3 സ്ലാബുകളിലായി അനുവദിക്കുക . പിഴയും പലിശയും പൂർണമായി ഒഴിവാക്കും.
ഓരോ നികുതി നിർണയ ഉത്തരവിനും പ്രത്യേകം അപേക്ഷ നൽകണം. പ്രളയ സെസ് ജൂൺ 30നു മുൻപ് www.etreasury.kerala.gov.in എന്ന ഇ ട്രഷറി പോർട്ടൽ വഴി അടച്ചാൽ പലിശയും പിഴയും ഒഴിവാക്കും.
ബാർ ഹോട്ടലുകൾ 2005-06 മുതൽ 2020-21 വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശികയും സെസും പലിശയുടെ പകുതിയും അടയ്ക്കണം. ഡിസ്റ്റിലറികൾക്ക് 2022 ജൂൺ മുതൽ 2022 നവംബർ വരെ ടേണോവർ ടാക്സ് ഒഴിവാക്കിയിട്ടില്ലാത്തതിനാൽ കുടിശിക പൂർണമായി അടയ്ക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala traders get tax arrears concessions until June 30. Settle tax arrears with discounts, waived penalties & interest through general, flood cess, bar hotel, & distillery amnesty schemes.
7tuume1cvtvpgjjj2rm7mvrnlt mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]