എറണാകുളം: എറണാകുളം ഏലൂരിൽ വീടിന്റെ രണ്ടാം നിലയിൽ കുടുങ്ങിയ മുട്ടനാടിനെ താഴെയിറക്കി ഫയർ ഫോഴ്സ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഏലൂർ സ്വദേശി ജോസഫിന്റെ വീടിന്റെ സണ്‍ഷേഡിലാണ് ആട് കുടുങ്ങിയത്. അഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു.
ആടിനെ താഴെയിറക്കാൻ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്.
പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാർ പറഞ്ഞു. ഷിംല കരാര്‍ റദ്ദാക്കുന്ന പാക് നീക്കം ഇന്ത്യക്ക് തിരിച്ചടിയാകുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

