
ഇടിയുടെ ആഘാതം നോക്കി ചരക്കുവാഹനങ്ങൾക്കും റേറ്റിങ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Bharat NCAP Expands | New Safety Rating System for Trucks Announced | Malayala Manorama Online News
റേറ്റിങ് നൽകുക ഭാരത് എൻക്യാപ് മാനദണ്ഡം അനുസരിച്ച്
representative image
ന്യൂഡൽഹി ∙ ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കി ട്രക്കുകൾക്കും ചരക്കുവാഹനങ്ങൾക്കും റേറ്റിങ് നൽകാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രാഷ് ടെസ്റ്റായ ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻക്യാപ്) അനുസരിച്ചായിരിക്കും വാഹനങ്ങൾക്ക് റേറ്റിങ് നൽകുന്നത്.
2023 മുതൽ കാറുകൾക്ക് ഭാരത് എൻക്യാപ് നടപ്പാക്കുന്നുണ്ട്. Image Source: Global NCAP
ചരക്കു വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഉൽപാദന നിലവാരം മെച്ചപ്പെടുത്താൻ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് റേറ്റിങ്ങിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ട്രക്കുകൾക്കു പിന്നാലെ ഇ-റിക്ഷകൾക്കും ഭാരത് എൻക്യാപ് നടപ്പാക്കാൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഭാരത് എൻക്യാപ് അനുസരിച്ച് 1 മുതൽ 5 വരെയുള്ള കണക്കിലായിരിക്കും വാഹനങ്ങളുടെ റേറ്റിങ്.
നിതിന് ഗഡ്കരി. ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സ്വകാര്യ ഏജൻസികളുടെ റേറ്റിങ് നേരത്തേ തന്നെയുണ്ടെങ്കിലും സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള റേറ്റിങ് എന്നതാണ് ഭാരത് എൻക്യാപിന്റെ പ്രത്യേകത.
സുരക്ഷിതമായ വാഹനം ഇറക്കാനായി കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരവും ഇതിലൂടെ ഉറപ്പാക്കാം. യാത്രക്കാരുടെ സുരക്ഷ, ചരക്കുകളുടെ സുരക്ഷ, വാഹനത്തിലെ പൊതു സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിങ്ങനെ 3 തരം പരിശോധനയ്ക്ക് ശേഷമാകും റേറ്റിങ് നൽകുക.
പ്രത്യേകമായി സജ്ജീകരിച്ച ലാബിലായിരിക്കും ഇത് നടക്കുക. ഡ്രൈവറുടെയും യാത്രക്കാരുടെയും ഡമ്മികളും വാഹനത്തിൽ അനുവദനീയമായ അളവിൽ ചരക്കുകളും കയറ്റിയ ശേഷമായിരിക്കും ലോറികൾ പല തരത്തിൽ ഇടിപ്പിച്ച് സുരക്ഷ പരിശോധിക്കുന്നത്.
ഇടിയിൽ ശരീരഭാഗങ്ങളിലുണ്ടാകുന്ന ആഘാതം, എയർ ബാഗിന്റെ വിന്യാസം അടക്കം വിലയിരുത്തും. ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എഐഎസ്)–197 അധിഷ്ഠിതമായാണു പരിശോധന. പരിശോധനയ്ക്കുള്ള ചെലവ് വാഹന നിർമാതാക്കൾ വഹിക്കണം.
വാഹനത്തിന്റെ ബേസ് മോഡലിലായിരിക്കും പരിശോധന. പരിശോധനയ്ക്കുള്ള വാഹനം ഇതിനായി നിലവിൽ വരുന്ന ഏജൻസി നിർമാതാവിന്റെ പ്ലാന്റിൽ നിന്ന് തിരഞ്ഞെടുക്കും. പരിശോധനയ്ക്കു ശേഷം റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റിപ്പോർട്ടിൽ തൃപ്തിയില്ലെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Truck Safety Ratings: India’s Bharat NCAP safety standards are expanding to include trucks, based on crash test performance. This government-mandated program aims to improve commercial vehicle safety and encourage manufacturers to build safer vehicles.
mo-business-business-news 5dq8dav1p26u05vmeqi2ru6kmb 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-auto-vehicle-safety
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]