തിരുവമ്പാടി : തുഷാരഗിരി ചെമ്പുകടവ് ഒന്നാം ഘട്ട ചെറുകിട ജലവൈദ്യുതിക്ക് സമീപം ചാലിപ്പുഴക്ക് കുറുകെ വൻ ഇലിപ്പ മരം ഒടിഞ്ഞു വീണത് അടിയന്തരമായി മുറിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് സാധ്യതയെന്ന് പ്രദേശവാസികൾ.
തൊണ്ണൂറുകൾക്ക് മുൻപ് വട്ടച്ചിറ, നൂറാംതോട് പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തുവാൻ ഇരു കരകളെയും തമ്മിൽ ബന്ധിപ്പിച്ചു നിർമ്മിച്ചിരുന്ന തൂക്കുപാലത്തിന്റെ ഒരു ഭാഗം ഉറപ്പിച്ചിരുന്നത് ഇപ്പോൾ ഒടിഞ്ഞു വീണ കൂറ്റൻ മരത്തിൽ ആയിരുന്നു.മറുകരയിൽ വലിയ പാറയിൽ ഉറപ്പിച്ച നിലയിലുമായിരുന്നു തുക്കുപാലം നിലനിന്നിരുന്നത്. പുതിയ പാലം വന്നതോടുകൂടി ഇത് പിന്നീട് ഉപയോഗിക്കാതായി മാറി.
കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലാണ് കൂറ്റൻ ഇലിപ്പ മരം ചാലിപ്പുഴയുടെ കുറുകെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ വീണിരിക്കുന്നത്.കാലവർഷം കനക്കുന്നതോടുകൂടി ചപ്പുചവറുകൾ അടിഞ്ഞ് ചാലിപ്പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും,ഒഴുക്ക് തടസ്സപ്പെടുന്ന തോടുകൂടി പുഴ ഗതി മാറിയൊഴുകി സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് കയറുകയും കൃഷി നശിക്കാനും സാധ്യതയുണ്ട്.
ഇതിന് സമീപത്ത് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പ്, ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിൽ ഇടപെട്ട് പുഴയിൽ ഒടിഞ്ഞു വീണിരിക്കുന്ന മരം മുറിച്ചു മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ എടുക്കണം എന്ന് വാർഡ് മെമ്പർ സിസിലി ജേക്കബ് കോട്ടുപ്പള്ളി സ്ഥലം സന്ദർശിച്ച ശേഷം അഭിപ്രായപ്പെട്ടു.
The post തുഷാരഗിരി ചാലിപ്പുഴക്ക് കുറുകെ കൂറ്റൻ ഇലിപ്പ മരം ഒടിഞ്ഞുവീണു: അടിയന്തരമായി മുറിച്ചു മാറ്റിയില്ലെങ്കിൽ വൻ അപകട സാധ്യത appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]