
ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി; സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ തലയൽ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയയാൾ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടശേഷം ശാസ്താ ക്ഷേത്രത്തിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകടന്നു. ഒന്നും നഷ്ടമായിട്ടില്ല. ബുധനാഴ്ച രാത്രി 11ന് ആണ് സംഭവം. 45 മിനിറ്റോളം ക്ഷേത്രവളപ്പിൽ ചെലവഴിച്ച ശേഷമാണ് ഇയാൾ തിരികെ പോയത്. ദേവസ്വം ബോർഡിന്റെ 2 സെക്യൂരിറ്റി ജീവനക്കാരുള്ള ക്ഷേത്രത്തിൽ പതിവായി ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക.
ഇന്നലെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ പുറത്തിറങ്ങാൻ കഴിയാത്തതിനെ തുടർന്ന് മറ്റ് ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയ വിവരം അറിയുന്നത്. മുഖം മൂടി ധരിക്കാതെ മതിൽചാടിക്കടന്ന മോഷ്ടാവ് സിസിടിവി ഉണ്ടെന്നറിഞ്ഞതോടെ മുഖം ക്ഷേത്രപരിസരത്ത് ചെലവഴിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ബാലരാമപുരം പൊലീസ് കേസെടുത്തു.