
സൂക്ഷിക്കുക; ‘ഹൈവോൾട്ടേജ്’ അപകടം കാത്തിരിക്കുന്നു !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടശേരി ∙ ട്രാംവേ– ചട്ടിക്കുളം റോഡിൽ വഴിയോടു ചേർന്നു സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമർ അപകട ഭീഷണി. ആൾത്തിരക്ക് കൂടിയ റേഷൻ കട ജംക്ഷനിലാണിത്. വാഹനങ്ങൾ സൈഡ് ചേർക്കാൻ കഴിയാത്ത വിധം റോഡിനോട് ചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടതായി പറയുന്നു. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ കുഴി എടുത്തതോടെ റോഡിന്റെ വശങ്ങളിൽ ചെളി നിറഞ്ഞ് ടാറിങ്ങിൽ നിന്നിറങ്ങിയാൽ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും വർധിച്ചു.
വടക്കൻ ജില്ലകളിൽ നിന്നും ചട്ടിക്കുളം നഗരവനം വിനോദ കേന്ദ്രം സന്ദർശിക്കാൻ വരുന്ന നൂറുകണക്കിന് സന്ദർശകർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നിരവധി സ്വകാര്യ ബസുകളും ട്രാംവേ റോഡിലൂടെ സർവീസ് നടത്തുന്നു. ചാലക്കുടി– വെള്ളിക്കുളം, മാരാംകോട് മേഖലയിലേക്ക് മറ്റനേകം വാഹനങ്ങളും ദിവസവും ഇതുവഴി യാത്ര നടത്തുന്നത്. ഇത്തരത്തിൽ തിരക്കേറിയ വഴിയിലാണ് അപകടം പതിയിരിക്കുന്നത്.