
കണ്ണൂർ ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടങ്ങും
∙ ഏച്ചൂർ ജനശക്തി ട്രാൻസ്ഫോമർ പരിധി 9.00– 5.00,
∙ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി, എടയിൽ പീടിക ട്രാൻസ്ഫോമർ പരിധി 9.00– 3.00.
∙ കാടാച്ചിറ കടമ്പൂർ മുച്ചിലോട്ട് കാവ്, പൂങ്കാവ്, പൂത്തിരിക്കോവിൽ ട്രാൻസ്ഫോമർ പരിധി 9.30– 5.00.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.ഹരിപ്രസാദ്
∙ജനറൽ സർജറി – ഡോ.വിനോദ്കുമാർ
∙ഓർത്തോപീഡിക്സ് –ഡോ.വി.വിജുമോൻ
∙ഗൈനക്കോളജി –ഡോ.പ്രീജ
∙നേത്ര വിഭാഗം –ഡോ.ഷീല
∙ഇഎൻടി –ഡോ.സാവിത്രി
∙പൾമണോളജി –ഡോ.പ്രഷീൻ
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽ സലീം
∙സ്കിൻ –ഡോ.അബൂബക്കർ
∙ഡന്റൽ –ഡോ.അഞ്ജന
∙പിഎംആർ – ഡോ.കെ.പി.ഷീല
∙സൈക്യാട്രി – ഡോ.മീനു മേരി
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
കണ്ണൂർ∙ കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിലെ മൂന്ന് മാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർ ഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8136802304
ഇംഗ്ലിഷ് ക്രാഷ് കോഴ്സ്
അസാപ് കേരള സിഎസ്ഡിസിസിപി സെന്റർ പിലാത്തറ സെന്റ് ജോസഫ്സ് കോളജിൽ ആരംഭിക്കുന്ന 12 ദിവസത്തെ എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽസ് കോഴ്സുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 8921437131
ഗതാഗതം നിരോധിച്ചു
പയ്യന്നൂർ ബ്ലോക്ക്, കാങ്കോൽ ആലപ്പടമ്പ് കുണ്ടയാംകോവ്വൽ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാൻ കോളനി റോഡിൽ കുണ്ടയാംകൊവ്വൽ മുതൽ വടശ്ശേരി മണൽ ഗണപതി അമ്പലം വരെ 26 മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.
പിഴയീടാക്കും
ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ സൂക്ഷിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.